- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് ഉണ്ടെന്ന ആക്ഷേപം സിപിഐക്ക് ഇല്ല: ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ പൊലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുതിർന്ന നേതാവ് ആനി രാജ ഉന്നയിച്ച വിമർശനങ്ങളിലാണ് കാനത്തിന്റെ പ്രതികരണം. സംസ്ഥാന പൊലീസിനോട് സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്. പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമില്ല. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു.
കേരളത്തിലെ നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തിൽ കേരളത്തിലെ പാർട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാർട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story