- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 കൊല്ലം കരഞ്ഞപ്പോൾ അധികാരികൾ കണ്ണുതുറന്നു; 7.6 കോടി മുടക്കി പാലം പണി പൂർത്തിയാക്കിയത് രണ്ട് കൊല്ലം മുമ്പും; വിള്ളലും പാളി ഇളകലും കുലുക്കവുമായി കണമലപ്പാലവും തകർച്ചയിലേക്ക്; കേരളാ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നിർമ്മിച്ച പഞ്ചവടിപ്പാലത്തിന്റെ വിശേഷം ഇങ്ങനെ
പത്തനംതിട്ട: ഏനാത്ത് പാലത്തിന് ബലക്ഷയം ഉണ്ടായത് ഇരുപതുകൊല്ലത്തിന് ശേഷമാണ്. ഇതോടെ പഞ്ചവടിപ്പാലമായ ഏനാത്ത് പാലം ഗതാഗതത്തിന് യോഗ്യമല്ലാതെയായി. പട്ടാളത്തിന്റെ ബെയ്‌ലി പാലത്തിലൂടെയാണ് ഏനാത്തിലൂടെയുള്ള യാത്ര. ഇതിന് പിന്നാലെ മറ്റൊരു പാലവും പത്തനംതിട്ടയിൽ പഞ്ചവടിപ്പാലമെന്ന വിശേഷണത്തിന് അർഹത നേടുകയാണ്. രണ്ട് വർഷം പാലമുള്ള കണമലപ്പാലവും തകരുകയാണ്. ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതയായ എരുമേലി- പമ്പ പാതയിലെ കണമലപ്പാലം അപകടാവസ്ഥയിലാകുമ്പോൾ പാലം പണയിലെ കള്ളത്തരം തന്നെയാണ് ചർച്ചയാകുന്നത്. പാലത്തിന്റെ പലഭാഗത്തും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കോൺക്രീറ്റ് പാളികൾ ഇളകി മാറി. പമ്പാ നദിക്കു കുറുകെയുള്ള ഈ പാലം രണ്ട് വർഷം മുമ്പാണ് 7.6 കോടി മുടക്കി നിർമ്മാണം പൂർത്തിയാക്കിയത്. 700 മീറ്റർ നീളമുള്ള പാലത്തെത്തിന്റെ നടുക്ക് വലിയ ഗർത്തം രൂപപ്പെട്ടു. ഇതിൽ നിന്ന് കോൺക്രീറ്റ് ഇളകി വന്ന നിലയിലാണ്. വലിയ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം വലിയതോതിൽ ഇളകുന്നതായും അനുഭവപ്പെടുന്നുണ്ട്. നിർമ്മാണത്തിലെ അപാകതയാണ് കണമല പാലത്തിലും തെ
പത്തനംതിട്ട: ഏനാത്ത് പാലത്തിന് ബലക്ഷയം ഉണ്ടായത് ഇരുപതുകൊല്ലത്തിന് ശേഷമാണ്. ഇതോടെ പഞ്ചവടിപ്പാലമായ ഏനാത്ത് പാലം ഗതാഗതത്തിന് യോഗ്യമല്ലാതെയായി. പട്ടാളത്തിന്റെ ബെയ്‌ലി പാലത്തിലൂടെയാണ് ഏനാത്തിലൂടെയുള്ള യാത്ര. ഇതിന് പിന്നാലെ മറ്റൊരു പാലവും പത്തനംതിട്ടയിൽ പഞ്ചവടിപ്പാലമെന്ന വിശേഷണത്തിന് അർഹത നേടുകയാണ്. രണ്ട് വർഷം പാലമുള്ള കണമലപ്പാലവും തകരുകയാണ്.
ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതയായ എരുമേലി- പമ്പ പാതയിലെ കണമലപ്പാലം അപകടാവസ്ഥയിലാകുമ്പോൾ പാലം പണയിലെ കള്ളത്തരം തന്നെയാണ് ചർച്ചയാകുന്നത്. പാലത്തിന്റെ പലഭാഗത്തും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കോൺക്രീറ്റ് പാളികൾ ഇളകി മാറി. പമ്പാ നദിക്കു കുറുകെയുള്ള ഈ പാലം രണ്ട് വർഷം മുമ്പാണ് 7.6 കോടി മുടക്കി നിർമ്മാണം പൂർത്തിയാക്കിയത്. 700 മീറ്റർ നീളമുള്ള പാലത്തെത്തിന്റെ നടുക്ക് വലിയ ഗർത്തം രൂപപ്പെട്ടു. ഇതിൽ നിന്ന് കോൺക്രീറ്റ് ഇളകി വന്ന നിലയിലാണ്.
വലിയ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം വലിയതോതിൽ ഇളകുന്നതായും അനുഭവപ്പെടുന്നുണ്ട്. നിർമ്മാണത്തിലെ അപാകതയാണ് കണമല പാലത്തിലും തെളിയുന്നത്. ശബരിമലയിൽ നട തുറന്നിരിക്കുന്നതിനാൽ ആ പാലത്തിലൂടെയാണ് തീർത്ഥാടകർ കടന്നുപോകുന്നത്. വിവരം അറിയിച്ചിട്ടും സമീപത്തുള്ള സ്റ്റേഷനിൽ നിന്ന് പൊലീസ് എത്താൻ വൈകുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സമയമായതിനാൽ വാഹന ഗതാഗതം നിർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 2014 ലാണ് അന്നത്തെ തീർത്ഥാടനകാലത്ത് പാലം ഉദ്ഘാടനം ചെയ്തത്. നിർമ്മാണത്തിലെ അപാകതയാണ് പാലത്തിന്റെ അപകടാവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കേരളാ കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
പാലം അപകടത്തിലായതിനെ തുടർന്ന് നാട്ടുകാർ വാഹനങ്ങൾ തടയാൻ തുടങ്ങിയെന്നാണ് വിവരം. പൂഞ്ഞാർ- റാന്നി മണ്ഡലങ്ങളുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പാലമാണ് ഇത്. ഇവിടെ മുമ്പുണ്ടായിരുന്ന പാലത്തിൽ മഴക്കാലത്ത് വെള്ളം കയറുന്നതിനേ തുടർന്നാണ് പുതിയ പാലം നിർമ്മിച്ചത്. 20 വർഷം നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് പാലം നിർമ്മിച്ചത്.