- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസികൾക്ക് കൈത്താങ്ങായി മെഡിക്കൽ ക്യാമ്പും പോഷകാഹാര പാചകമത്സരവും ഓണക്കോടി വിതരണവും; കുറ്റിച്ചൽ ആയിരംകാലയിൽ 'കാനനസ്പന്ദനം' വേറിട്ടതായി
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യവും കുറ്റിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി കുറ്റിച്ചൽ ആയിരംകാല ആദിവാസി ഊരിൽ 'കാനനസ്പന്ദനം' സംഘടിപ്പിച്ചു. കാനന സ്പന്ദനത്തിൽ മെഡിക്കൽ ക്യാമ്പും പോഷകാഹാര പാചകമത്സരവും ഓണക്കോടി വിതരണവും നടത്തി. കുറ്റിച്ചൽ മേഖലയിലെ പിന്നോക്കം നിൽക്കുന്ന ആദിവാസി ഊരാണ് ആയിരംകാലയിലുള്ളത്. പത്തു കുടുംബങ്ങളിലായുള്ള 35 പേരെ ആരോഗ്യപരമായി മുൻ നിരയിലെത്തിക്കുന്നതിനും പോഷഹാകരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായാണ് കാനനസ്പന്ദനം സംഘടിപ്പിച്ചത്. ആയിരംകാലയിലുള്ള ആദിവാസി സത്രീകളാണ് പോഷകാഹാര പാചക മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ് ഒന്നാം സ്ഥാനം ലഭിച്ച നീലമ്മയ്ക്ക് 500 രൂപയുടെ സമ്മാനവും രണ്ടാം സ്ഥാനം ലഭിച്ച മുത്തിക്ക് 300 രൂപയുടെ സമ്മാനവും മൂന്നാ സ്ഥാനം മാളുവിന് 200 രൂപയുടെ സമ്മാനവും ലഭിച്ചു. കൂടാതെ അഞ്ച് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. ഇതിനോടനുബന്ധിച്ച് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണവും ഓണം ഫുഡ് കിറ്റ
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യവും കുറ്റിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി കുറ്റിച്ചൽ ആയിരംകാല ആദിവാസി ഊരിൽ 'കാനനസ്പന്ദനം' സംഘടിപ്പിച്ചു. കാനന സ്പന്ദനത്തിൽ മെഡിക്കൽ ക്യാമ്പും പോഷകാഹാര പാചകമത്സരവും ഓണക്കോടി വിതരണവും നടത്തി. കുറ്റിച്ചൽ മേഖലയിലെ പിന്നോക്കം നിൽക്കുന്ന ആദിവാസി ഊരാണ് ആയിരംകാലയിലുള്ളത്.
പത്തു കുടുംബങ്ങളിലായുള്ള 35 പേരെ ആരോഗ്യപരമായി മുൻ നിരയിലെത്തിക്കുന്നതിനും പോഷഹാകരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായാണ് കാനനസ്പന്ദനം സംഘടിപ്പിച്ചത്. ആയിരംകാലയിലുള്ള ആദിവാസി സത്രീകളാണ് പോഷകാഹാര പാചക മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ് ഒന്നാം സ്ഥാനം ലഭിച്ച നീലമ്മയ്ക്ക് 500 രൂപയുടെ സമ്മാനവും രണ്ടാം സ്ഥാനം ലഭിച്ച മുത്തിക്ക് 300 രൂപയുടെ സമ്മാനവും മൂന്നാ സ്ഥാനം മാളുവിന് 200 രൂപയുടെ സമ്മാനവും ലഭിച്ചു. കൂടാതെ അഞ്ച് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
ഇതിനോടനുബന്ധിച്ച് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണവും ഓണം ഫുഡ് കിറ്റും വിതരണം ചെയ്തു. പരിപാടിയിൽ രാഷ്ട്രീയ പ്രവർത്തകർ, കുറ്റിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോയി ജോൺ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.