- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ചനയും മൊയ്തീനും തമിഴിലേയ്ക്ക്; ധനുഷ് മൊയ്തീനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സംവിധായകൻ ആർ എസ് വിമൽ
സിനിമാസ്വാദകർ ഒന്നാകെ നെഞ്ചിലേറ്റിയ എന്ന് നിന്റെ മൊയ്തീൻ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത പുറത്തായപ്പോൾ മുതൽ അതിലെ നടി നടീമാന്മാരെ പറ്റി അഭ്യൂഹങ്ങൾ വരാൻ തുടങ്ങി. മൊയ്തീനായി ധനുഷ് എത്തുമെന്നാണ് ഏറ്റവും അധികം പ്രചരിച്ച വാർത്തകളിൽ ഒന്ന്. എന്നാൽ അഭ്യൂഹങ്ങൾ തള്ളി ചിത്രത്തിന്റെ സംവിധായകൻ ആർ.എസ്.വിമൽ രംഗത്തെത്തി. ചിത്രത്
സിനിമാസ്വാദകർ ഒന്നാകെ നെഞ്ചിലേറ്റിയ എന്ന് നിന്റെ മൊയ്തീൻ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത പുറത്തായപ്പോൾ മുതൽ അതിലെ നടി നടീമാന്മാരെ പറ്റി അഭ്യൂഹങ്ങൾ വരാൻ തുടങ്ങി. മൊയ്തീനായി ധനുഷ് എത്തുമെന്നാണ് ഏറ്റവും അധികം പ്രചരിച്ച വാർത്തകളിൽ ഒന്ന്. എന്നാൽ അഭ്യൂഹങ്ങൾ തള്ളി ചിത്രത്തിന്റെ സംവിധായകൻ ആർ.എസ്.വിമൽ രംഗത്തെത്തി.
ചിത്രത്തിലെ നടി നടന്മാരെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചൊന്നും താൻ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, ധനുഷുമായോ മറ്റേന്തെങ്കിലും താരവുമായോ ഇതിനായി ബന്ധപ്പെട്ടിട്ടില്ലെന്നും വിമൽ വ്യക്തമാക്കി.
തീർത്തും അവാസ്തവമായ ഇത്തരം വാർത്തകൾ പുറത്തുവിട്ടുന്നത് ആരാണെന്ന് എനിക്കറിയില്ല എന്ന് നിന്റെ മൊയ്തീന്റെ പ്രചരണവുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ പോയി മടങ്ങിയെത്തിയ വിമൽ പറഞ്ഞു. മൊയ്തീന്റെ തമിഴ് പരിഭാഷയ്ക്ക് മുമ്പേ മലയാളത്തിൽ മറ്റൊരു ചിത്രം ചെയ്യാൻ പദ്ധതിയുണ്ടെന്നും വിമൽ പറഞ്ഞു.
റിലീസ് ദിനത്തിന് 42 ദിവസം ശേഷം സിനിമ ഏകദേശം 38 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. പ്രഥ്വിരാജും പാർവതിയും മുഖ്യറോളുകളിൽ അഭിനയിക്കുന്ന സിനിമ ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളിൽ ഓടുന്നുണ്ട്.