കോഴിക്കോട്: 'എന്ന് നിന്റെ മൊയ്തീൻ' സിനിമയിലൂടെ കേരളമാകെ ചർച്ചചെയ്യുന്ന അനശ്വര പ്രണയത്തിലെ നായികയായ കോഴിക്കോട് മുക്കത്തെ കാഞ്ചനമാലത്തെടി ഇന്ന് ഇങ്ങോട്ട് ജന പ്രവാഹമാണ്. എന്നാൽ, സിനിമാപ്രവർത്തകരാരും തന്നെ ഇതുവരെ ഇവരെ കാണാനത്തെിയിട്ടില്ല. കഴിഞ്ഞദിവസം സംവിധായകൻ വിമൽ മുക്കത്ത് വന്നവരുന്നു.എന്നാൽ, കാഞ്ചനമാലയെ കാണാതെ അദ്ദേഹം മടങ്ങുകയായിരുന്നു. മുമ്പുണ്ടായിരുന്ന കേസും ബഹളവുമെല്ലാം വിമലിന്റെ മനസ്സിനെഅത്രയേറെ മുറിവേൽപ്പിച്ചെന്ന് ചുരുക്കം.

ഇന്നലെ മുന്നറിയിപ്പില്ലാതെയാണ് എന്ന് നിന്റെ മൊയ്തീൻ' നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന മുക്കത്തെ അഭിലാഷ് തീയേറ്ററിലേക്ക് സംവിധായകൻ ആർ.എഎസ് വിമൽ എത്തുന്നത്.കനത്ത മഴയായിരുന്നിട്ട് കൂടി വിവരമറിഞ്ഞ് എത്തിയ ആരാധകർ ഗംഭീര സ്വീകരണമാണ് വിമലിന് നൽകിയത്.നാട്ടുകാരോടൊപ്പം സിനിമ കണ്ട വിമൽ, തീയേറ്റർ ഉടമ കുഞ്ഞേട്ടനൊപ്പം കേക്കുമുറിച്ചാണ് വിജയം ആഘോഷിച്ചത്. മുക്കം ലോകത്തിനു നൽകിയ സംഭാവനയാണ് ഈ സിനിമയെന്നും ഈ അനശ്വര പ്രണയത്തെ ലോകമെമ്പാടും എത്തിക്കാൻ കഴിഞ്ഞതിൽ തിനക്ക് സന്തോഷമുണ്ടെന്നും വിമൽ പറഞ്ഞു.ബി.പി മൊയ്തീന്റെ സഹോദരൻ ബി.പി റഷീദ് അടക്കമുള്ളവർ വിമലിന് ഒപ്പമുണ്ടായിരുന്നു.

പക്ഷേ ആ ദിവസവും മുക്കത്തുകാരുടെ കാഞ്ചനേടത്തി ആരോടും പരിഭവമില്ലാതെ തന്റെ സാമൂഹിക പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.കാഞ്ചനമാലയുടെ നേതൃത്വത്തിൽ മുക്കം അങ്ങാടിയിൽ പ്രവർത്തിക്കുന്ന, പൊളിഞ്ഞുവീഴാനായ ബി.പി. മൊയ്തീൻ സേവാമന്ദിറിലേക്ക് ഇപ്പോൾ ആരാധകരുടെ ഒഴുക്കാണ്. പലരും സിനിമക്കപ്പുറം യഥാർഥ കാഞ്ചനമാലയുടെ കഥയും അവരുടെ ഇപ്പോഴത്തെ സ്ഥിതിയും അറിഞ്ഞാണത്തെുന്നത്.സേവാമന്ദിറിനെ സഹായിക്കാനായി പല സോഷ്യൽ മീഡിയ കൂട്ടായ്മകളും രംഗത്തത്തെുന്നുണ്ട്. തന്റെ കൂടെനിന്ന് സെൽഫിയെടുക്കുന്ന ആരാധകരോട് കാഞ്ചനയേടത്തിക്ക് പറയുന്നത് സേവാമന്ദിറിന് പുസ്തകങ്ങൾ നൽകാനും കഴിയുന്ന സഹായം നൽകാനുമാണ്.

മൊയ്തീന്റെ ഉമ്മയുടെ ബന്ധുക്കളുമായുള്ള കേസിൽ കുടുങ്ങി ബി പി മൊയ്തീൻ സേവാമന്ദിറിന്റെ സ്ഥലം നഷ്ടപ്പെട്ടതോടെയാണ് ഇപ്പോഴത്തെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറേണ്ടിവന്നത്. ഇവിടെ ഉചിതമായ ഒരു കെട്ടിടം ഉയർത്തുകയാണ് കാഞ്ചനേടത്തിയുടെ ഇപ്പോഴത്തെ ആഗ്രഹം. പക്ഷേ ഇപ്പോഴും അശരർക്കും ആലംബമില്ലാത്തവർക്കും ഈ നാട്ടിലെ അത്താണിയാണ് ബി.പി മൊയ്തീൻ സേവാമന്ദിർ. ഇതിന് നല്ല കെട്ടിടം വരുന്നതോടെ മൊയ്തീൻ തുടങ്ങിവച്ച സാമഹിക പ്രവർത്തനങ്ങൾ കുറച്ചുകൂടി വിപുലമാക്കാം എന്ന ചിന്തയിലാണ് ഇവർ.