- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശിക്കുന്നവരുടെ വിവരക്കേടിനു പുല്ലുവില മാത്രം; വിമർശകർ പലരുടെ കൂടെ പോകുന്നവർ; മൊയ്തീനുമായുള്ള പ്രണയം എന്തായിരുന്നുവെന്ന് മുക്കത്തുകാർക്ക് അറിയാം: നടൻ സിദ്ദിഖിനു മറുപടിയുമായി കാഞ്ചനമാല
മൊയ്തീനുമായുള്ള തന്റെ പ്രണയം എന്തായിരുന്നുവെന്ന് മുക്കത്തുകാർക്ക് അറിയാമെന്നും വിമർശിക്കുന്നവർക്കു പുല്ലുവില മാത്രമേ കൽപ്പിക്കുന്നുള്ളൂവെന്നും കാഞ്ചനമാല പറഞ്ഞു. കാഞ്ചനമാലയുടെ പ്രണയത്തെക്കുറിച്ചുള്ള നടൻ സിദ്ദിഖിന്റെ പ്രതികരണങ്ങളോടു പ്രതികരിക്കുകയായിരുന്നു കാഞ്ചനമാല. വിമർശിക്കുന്നവരുടെ വാക്കുകളെ അവരുടെ വിവരക്കേടായി മ
മൊയ്തീനുമായുള്ള തന്റെ പ്രണയം എന്തായിരുന്നുവെന്ന് മുക്കത്തുകാർക്ക് അറിയാമെന്നും വിമർശിക്കുന്നവർക്കു പുല്ലുവില മാത്രമേ കൽപ്പിക്കുന്നുള്ളൂവെന്നും കാഞ്ചനമാല പറഞ്ഞു. കാഞ്ചനമാലയുടെ പ്രണയത്തെക്കുറിച്ചുള്ള നടൻ സിദ്ദിഖിന്റെ പ്രതികരണങ്ങളോടു പ്രതികരിക്കുകയായിരുന്നു കാഞ്ചനമാല.
വിമർശിക്കുന്നവരുടെ വാക്കുകളെ അവരുടെ വിവരക്കേടായി മാത്രമേ കാണുന്നുള്ളൂ. സിദ്ദിഖിന് എന്നെ അറിയില്ല, എനിക്ക് സിദ്ദിഖിനെയും. ഞങ്ങൾ പരസ്പരം കണ്ടിട്ടുമില്ലെന്നും കാഞ്ചനമാല പറഞ്ഞു.
തോന്നിയത് എഴുതാനും പറയാനും വിമർശകർക്കു സ്വാതന്ത്ര്യമുണ്ട്. എനിക്ക് ഒരു വലിയ ശത്രുപക്ഷമുണ്ട്. ഒരു പക്ഷേ സിദ്ദിഖും ആ ശത്രുപക്ഷത്തിന്റെ ഭാഗത്തു പെട്ടുപോയതായിരിക്കാമെന്നും കാഞ്ചനമാല പറഞ്ഞു.
കാഞ്ചനമാലയെ വിമർശനങ്ങൾക്കൊന്നും തളർത്താൻ കഴിയില്ല. എനിക്ക് തൊലിക്കട്ടി കൂടുതലാണ്. അതുകൊണ്ട് ഇവ എന്നെ ഒരു തരത്തിലും ബാധിക്കില്ല. വിമർശകർ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാൽ കാഞ്ചനമാല ഒരാളെ സ്‌നേഹിച്ചെങ്കിൽ ജീവിതകാലം മുഴുവൻ അയാൾക്കു വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണെന്നും അവർ പറഞ്ഞു.
നീലക്കണ്ണാടിയിലൂടെ നോക്കുന്നവർക്ക് എല്ലാം നീലയായും പച്ചക്കണ്ണാടിയിലൂടെ നോക്കുന്നവർക്ക് എല്ലാം പച്ചയായുമേ തോന്നുകയുള്ളു. ഞാൻ ഒരു നടനെയും വിമർശിച്ചിട്ടില്ല. എല്ലാവരുടേയും അഭിനയം എനിക്കിഷ്ടമാണ്. മൊയ്തീന്റെ രൂപത്തോട് കുറച്ച് സാമ്യമുള്ള നടനാണ് പൃഥ്വിരാജ്. ആ കണ്ണുകളും താടിയും ശരീരപ്രകൃതിയും കണ്ടിട്ടാണ് മൊയ്തീനായി പൃഥ്വിയെ സജസ്റ്റ് ചെയ്തത്.
അഭിനയത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാലാണ്. പേഴ്‌സണാലിറ്റിയിൽ മമ്മൂട്ടി. കോടീശ്വരൻ പരിപാടി കണ്ട് ഇഷ്ടം തോന്നിയ ഒരാളാണ് സുരേഷ് ഗോപി. സിദ്ദിഖിനെയും എനിക്ക് അഭിനയകാര്യത്തിൽ ഇഷ്ടമാണെന്നും കാഞ്ചനമാല പറഞ്ഞു.
എനിക്ക് നേരിട്ട് അറിയാവുന്നത് ദിലീപിനെയാണ്. അദ്ദേഹം ഞങ്ങളുടെ ട്രസ്റ്റിനു സഹായവുമായെത്തി. എനിക്ക് മറ്റു കാര്യങ്ങളൊന്നും നോക്കാനോ ശ്രദ്ധിക്കാനോ ഉള്ള സമയവുമില്ല. കാഞ്ചനമാല പറഞ്ഞു.
എന്നെ വെറുതേ വിടൂ എന്നു മാത്രമേ എനിക്കു പറയാനുള്ളു. കാഞ്ചന മാലയെ അറിയാവുന്നവർക്ക് അറിയാം അവർ എങ്ങനെയുള്ളവരാണെന്ന്. മൊയ്തീനെ പ്രണയിച്ചിരുന്ന സമയത്തും മൊയ്തീന്റെ മരണശേഷവും ഒരുപാട് വിവാഹാലോചനകൾ വരികയും ചെയ്തു. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ പവിത്രതയാണ് ഏറ്റവും വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് മരണം വരെയും ഞാൻ കാത്തുസൂക്ഷിക്കും. അല്ലാതെ ഒരാളെ സ്‌നേഹിച്ചിട്ടു വേറേ ഒരാളിന്റെ കൂടെപ്പോകുന്ന തരക്കാരി അല്ല ഞാൻ. എന്നെ ആരും ദേവതയാക്കുകയൊന്നും വേണ്ട. ഞാൻ ഒരു പാവം സ്ത്രീയാണ്. സാമൂഹ്യപ്രവർത്തനങ്ങളുമായി എന്റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. എന്നെ വിശ്വസിച്ച് സഹായമഭ്യർഥിച്ച് എത്തുന്ന അനേകം പേരുണ്ട്. അവരുടെ കാര്യങ്ങൾ നോക്കാൻ മാത്രമേ ഇപ്പോൾ സമയമുള്ളു. കാര്യങ്ങൾ വ്യക്തമാകുമ്പോൾ വിമർശിച്ചവർ ഒരു ദിവസം പശ്ചാത്തപിക്കുമെന്നും കാഞ്ചനമാല പറഞ്ഞു.