- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടന്തറയിൽ യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ; കൊല്ലപ്പെട്ടത് അസാം സ്വദേശിനി ഖാലിദാ ഖാത്തൂൻ; ഭർത്താവ് ഫക്രുദ്ധീൻ ഒളിവിൽ
പെരുമ്പാവൂർ: കണ്ടന്തറയിൽ യുവതി തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറ മൂത്തേടൻ ലത്തീഫീന്റെ വാടകക്ക് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഫക്രുദ്ധീൻ ഒളിവിലാണ്.
ഫക്രുദ്ധീൻ തന്നെ ആണ് ഖാലിദയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം അറിയുന്നത്. ഖാലിദയും ഫക്രുദ്ധീനും കഴിഞ്ഞ നാലു വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ നാട്ടിൽ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെ എത്തിയത്. വന്നതിനു ശേഷം ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്.
ഇരുവരും പ്ലൈവുഡ് കമ്പിനി ജീവനക്കാരാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവ് എടുക്കും.
മറുനാടന് മലയാളി ലേഖകന്.