- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈദരാബാദിന് തിരിച്ചടി; അവസാന മത്സരത്തിൽ വില്യംസൺ കളിക്കില്ല; കുഞ്ഞിന്റെ ജനനത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി
മുംബൈ: മുംബൈ ഇന്ത്യൻസിന് എതിരെ അവസാന പന്തിൽ ത്രില്ലിങ് ജയം പിടിച്ച് പ്ലേഓഫിന്റെ നേരിയ സാധ്യത ഹൈദരാബാദ് നിലനിർത്തി. എന്നാൽ അവസാന മത്സരത്തിന് മുൻപായി ഹൈദരാബാദിന് തിരിച്ചടി. ക്യാപ്റ്റനില്ലാതെയാണ് അവർക്ക് ഇറങ്ങേണ്ടി വരിക.
പഞ്ചാബ് കിങ്സിന് എതിരെയാണ് ഹൈദരാബാദിന്റെ അവസാന മത്സരം. എന്നാൽ വില്യംസൺ അതിന് മുൻപ് ന്യൂസിലൻഡിലേക്ക് മടങ്ങും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് വില്യംസൺ മടങ്ങുന്നത്. വില്യംസൺ അവസാന മത്സരം കളിക്കാൻ ഉണ്ടാവില്ലെന്ന് ഹൈദരാബാദ് അറിയിച്ചു.
???????????????????????????????? ????????????????????????:
- SunRisers Hyderabad (@SunRisers) May 18, 2022
Our skipper Kane Williamson is flying back to New Zealand, to usher in the latest addition to his family. ????
Here's everyone at the #Riser camp wishing Kane Williamson and his wife a safe delivery and a lot of happiness!#OrangeArmy #ReadyToRise pic.twitter.com/3CFbvN60r4
സീസണിൽ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും വലിയ മികവ് കാണിക്കാൻ വില്യംസണിന് കഴിഞ്ഞിട്ടില്ല. സീസണിൽ 13 കളിയിൽ നിന്ന് 216 റൺസ് ആണ് വില്യംസൺ സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 19.64. അർധ ശതകം നേടിയത് ഒരു തവണ മാത്രം. ഉയർന്ന സ്കോർ 57.
സീസണിൽ 13 കളിയിൽ നിന്ന് 6 ജയവും ഏഴ് തോൽവിയുമായി 8ാം സ്ഥാനത്താണ് ഹൈദരാബാദ്. 12 പോയിന്റാണ് അവർക്കുള്ളത്. ആറും ഏഴും സ്ഥാനത്തുള്ള കൊൽക്കത്തക്കും പഞ്ചാബിനും 12 പോയിന്റ് വീതമാണ് ഉള്ളത്. 14 പോയിന്റ് വീതമുള്ള ഡൽഹി, ബാംഗ്ലൂർ എന്നിവരും ഹൈദരാബാദിന് മുൻപിലുണ്ട്. ഇവരെയെല്ലാം മറികടന്ന് പ്ലേഓഫ് പിടിക്കുക ഹൈദരാബാദിന് അസാധ്യമാണ്.
സ്പോർട്സ് ഡെസ്ക്