- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് ഭാഷകളിൽ റീമേക്ക് ചെയ്ത് ബോളിവുഡ് ചിത്രം ക്വീൻ റീലിസിനൊരുങ്ങുന്നു; മലയാളത്തിൽ മഞ്ജിമ നായികയാകുമ്പോൾ മറ്റ് ഭാഷകളിൽ കാജലും തമന്നയും പരുൾ യാദവും നായികമാരാകും; ട്രെയ്ലറുകൾ കാണാം
ബോളിവുഡിൽ ഹിറ്റൊരുക്കിയ കങ്കണ നായികയായ ക്വീൻ എന്ന ചിത്രം നാല് തെന്നിന്ത്യൻ ഭാക്ഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോളിതാ നാലുഭാഷകളിലേയും ട്രെയ്ലർ അണിയറപ്രവകർത്തകർ പുറത്തുവിട്ടു.മലയാളത്തിലും തെലുങ്കിലും നീലകണ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമാ മോഹന് പുറമേ തമിഴിൽ കാജൽ അഗർവാളും തെലുങ്കിൽ തമന്നയും കന്നഡ പതിപ്പിൽ പരുൾ യാദവും കങ്കണയുടെ റോളിലെത്തും മഞ്ജിമ മോഹൻ നായികയായി എത്തുന്ന ചിത്രം സംസം എന്ന പേരിലാണ് എത്തുന്നത്. ചിത്രത്തിൽ സണ്ണി വെയ്ൻ നായകനായെത്തും. ഒരു നാടിനുള്ളിൽ ജീവിക്കുന്ന നായിക ലോകം ചുറ്റാൻ ഇറങ്ങിത്തിരിക്കുന്നതാണ് പ്രമേയം. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജിമ രണ്ടാം വരവിന് ഒരുങ്ങുന്നത്. സമ നസ്റീൻ എന്നാണു കഥാപാത്രത്തിന് പേര്. സിനിമയുടെ തമിഴ് റീമെയ്‌ക്ക് പാരിസ് പാരിസ് എന്ന പേരിലും തെലുങ്കിൽ 'ദാറ്റ് ഈസ് മഹാലക്ഷ്മി' എന്നപേരിലും കന്നടയിൽ ബട്ടർഫ്ലൈ എന്ന പേരിലുമാണ് ചിത്രം എത്തുന്നത്.
ബോളിവുഡിൽ ഹിറ്റൊരുക്കിയ കങ്കണ നായികയായ ക്വീൻ എന്ന ചിത്രം നാല് തെന്നിന്ത്യൻ ഭാക്ഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോളിതാ നാലുഭാഷകളിലേയും ട്രെയ്ലർ അണിയറപ്രവകർത്തകർ പുറത്തുവിട്ടു.മലയാളത്തിലും തെലുങ്കിലും നീലകണ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമാ മോഹന് പുറമേ തമിഴിൽ കാജൽ അഗർവാളും തെലുങ്കിൽ തമന്നയും കന്നഡ പതിപ്പിൽ പരുൾ യാദവും കങ്കണയുടെ റോളിലെത്തും
മഞ്ജിമ മോഹൻ നായികയായി എത്തുന്ന ചിത്രം സംസം എന്ന പേരിലാണ് എത്തുന്നത്. ചിത്രത്തിൽ സണ്ണി വെയ്ൻ നായകനായെത്തും. ഒരു നാടിനുള്ളിൽ ജീവിക്കുന്ന നായിക ലോകം ചുറ്റാൻ ഇറങ്ങിത്തിരിക്കുന്നതാണ് പ്രമേയം. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജിമ രണ്ടാം വരവിന് ഒരുങ്ങുന്നത്. സമ നസ്റീൻ എന്നാണു കഥാപാത്രത്തിന് പേര്.
സിനിമയുടെ തമിഴ് റീമെയ്‌ക്ക് പാരിസ് പാരിസ് എന്ന പേരിലും തെലുങ്കിൽ 'ദാറ്റ് ഈസ് മഹാലക്ഷ്മി' എന്നപേരിലും കന്നടയിൽ ബട്ടർഫ്ലൈ എന്ന പേരിലുമാണ് ചിത്രം എത്തുന്നത്.