ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗവത്ത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.

1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാർഥത്തിൽ സ്വതന്ത്രമായത് 2014 ലാണ്- കങ്കണ പറഞ്ഞു. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമർശമാണ് കങ്കണയുടേതെന്നും നടി മാപ്പു പറയണമെന്നും വിമർശകർ പറയുന്നു.