- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഖുക്കാർക്കെതിരായ പരാമർശത്തിലും പുലിവാല് പിടിച്ചു കങ്കണ റണാവത്ത്; നടിയെ വിളിച്ചു വരുത്തുമെന്ന് ഡൽഹി നിയമസഭ സമിതി
ന്യൂഡൽഹി: സിഖുകാർക്കെതിരായ പരാമർശത്തിലും പുലിവാല് പടിച്ചു ബോളിവുഡ് നടി കങ്കണ റണാവത്ത്. കങ്കണ റണാവത്തിനെ വിളിച്ചു വരുത്താൻ ഡൽഹി നിയമസഭ സമിതി തീരുമാനിച്ചു. ം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിയാവും കങ്കണയെ വിളിച്ചു വരുത്തുക. ഡിസംബർ ആറിന് ഇവരോട് ഹാജരാവാൻ ആവശ്യപ്പെടുമെന്നാണ് സൂചന.
സിഖുകാർക്കെതിരായ പരാമർശത്തിൽ മുംബൈ പൊലീസ് കങ്കണക്കെതിരെ കേസെടുത്തിരുന്നു. മുംബൈയിലെ വ്യവസായി നൽകിയ പരാതിയിലായിരുന്നു നടപടി. തുടർന്ന് സിഖ് ഗുരുദ്വാരയുടെ മാനേജ്‌മെന്റ് കമ്മിറ്റിയും ശിരോമണി അകാലിദളും കങ്കണക്കെതിരെ രംഗത്തെത്തിയിരുന്നു. കങ്കണ മനപ്പൂർവം കർഷകസമരത്തെ ഖാലിസ്ഥാനി മുന്നേറ്റമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ പരാതി. ഖാലിസ്ഥാനി തീവ്രവാദികളെന്ന് കർഷകസമരം നടത്തുന്നവരെ കങ്കണ വിളിച്ചതിലും ഇവർ പ്രതിഷേധമറിയിച്ചിരുന്നു.
ഖാലിസ്ഥാനി തീവ്രവാദികൾ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ഒരു സ്ത്രീയെ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇന്ത്യയുടെ വനിത പ്രധാനമന്ത്രി അവരെ ഷൂസിനടിയിലിട്ട് ഉരച്ചു. ഇതുമൂലം രാജ്യത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന് അവർ നോക്കിയില്ല. സ്വന്തം ജീവൻ പോലും വകവെക്കാതെ പ്രധാനമന്ത്രി കൊതുകുകളെ പോലെ അവരെ നശിപ്പിച്ചുവെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ കുറിപ്പ്.
മറുനാടന് ഡെസ്ക്