- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഹിദുമായുള്ള ചുംബന രംഗം ചിത്രീകരിക്കാൻ അറപ്പുതോന്നി; ഷാഹിദിന്റെ മീശ അസഹനീയമായിരുന്നു; കങ്കണ ഓരോ കഥകൾ ഉണ്ടാക്കിപ്പറയുകയാണെന്ന മറുപടിയുമായി ഷാഹിദും
മുംബൈ: വിവാദങ്ങൽ ഇല്ലെങ്കിൽ കങ്കണയില്ലെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. അത്രയ്ക്ക് വിവാദങ്ങളുടെ പിന്നാലെയാണ നടിയുടെ പ്രയാണം. നടൻ ഷാഹിദ് കപൂറിനെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വിവാദമാകുന്നത്. ഷാഹിദുമായി ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് താരം പറഞ്ഞത്. ഷാഹിദുമായുള്ള ചുംബന രംഗം ചിത്രീകരിക്കാൻ അറപ്പുതോന്നി എന്നായിരുന്നു കങ്കണയുടെ വാക്കുകൾ.
2017ൽ പുറത്തിറങ്ങിയ വിശാൽ ഭരധ്വാജ് ചിത്രം രങ്കൂൺ സിനിമയിലാണ് കങ്കണയുെ ഷാഹിദും ഒന്നിച്ചത്. ചിത്രത്തിലെ ഇരുവരുടേയും ഇഴുകിചേർന്നുള്ള രംഗങ്ങൾ വലിയ
ചർച്ചയായിരുന്നു. ഇപ്പോൾ ഷാഹിദിനൊപ്പം ചുംബന രംഗങ്ങളിൽ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഷാഹിദിന്റെ മീശ അസഹനീയമായിരുന്നു. ചുംബന രംഗം ചെയ്യാൻ അറപ്പുതോന്നി. തനിക്കു മൂക്കൊലിപ്പു ഉണ്ടെന്നും അതിനാലാണ് മീശ സെറ്റായി ഇരിക്കുന്നതെന്നും ഷാഹിദ് പറഞ്ഞുകൊണ്ടിരുന്നു- കങ്കണ പറഞ്ഞു.
ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്നം പോലെയാണെന്നും കങ്കണ ആരോപിച്ചു. ഷാഹിദും താനും ടീമിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടിരുന്നു. എല്ലാ ദിവസവും രാവിലെ താൻ എഴുന്നേറ്റിരുന്നത് ഷാഹിദിന്റെ ഹിപ്പ് ഹോപ്പ് സംഗീതം കേട്ടു കൊണ്ടായിരുന്നു. ആ ഭ്രാന്തൻ ട്രാൻസ് പാട്ടുകൾ കേട്ടായിരുന്നു ഷാഹിദ് വ്യായാമം ചെയ്തിരുന്നത്. അവിടെ നിന്നും മാറാൻ വരെ ആഗ്രഹിച്ചിരുന്നു.
കങ്കണയുടെ വാക്കുകൾ ചർച്ചയായതോടെ രൂക്ഷ പ്രതികരണവുമായി ഷാഹിദ് രംഗത്തെത്തി. കങ്കണ ഓരോ കഥകൾ ഉണ്ടാക്കിപ്പറയുകയാണ്. വളരെ ഉജ്ജ്വലമായ ഭാവനയാണ് അവർക്ക്. ഞാൻ ഇതൊന്നും അവരോടു പറഞ്ഞിട്ടില്ല. അവരുടെ ഓരോ കമന്റിനും ഉത്തരം നൽകി ടേബിൾ ടെന്നീസ് കളിക്കാൻ താൽപ്പര്യമില്ല. ഈ മാച്ച് അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സഹതാരങ്ങളോട് സൗഹാർദത്തോടെ പെരുമാറി ടീമായി മുന്നോട്ടുപോവുകയാണ് കങ്കണ ചെയ്യേണ്ടത്.- ഷാഹിദ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്