- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി സൽമാന്റെ നായികയാവാനുള്ള അവസരം നിഷേധിച്ച് കങ്കണ; ബജ് രംഗി ഭായ്ജാന് ശേഷം സുൽത്താനിൽ അഭിനയിക്കാനുള്ള ഓഫറും കങ്കണ നിരസിച്ചു
സൽമാൻ ഖാന്റെ നായികാ വേഷം തുടർച്ചയായി വേണ്ടെന്ന് വച്ച് കങ്കണാ റണൗത്. സുൽത്താൻ എന്ന ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കാനുള്ള അവസരമാണ് കങ്കണാ റണൗത് വേണ്ടെന്ന് വച്ചത്. നേരത്ത കരാറിലായ വിശ്വാൽ ഭരദ്വാജിന്റെ ചിത്രത്തിന്റെ തിരക്കുകളെ തുടർന്നാണ് സൽമാൻ ഖാന്റെ നായികാ വേഷം കങ്കണ നിരസിച്ചതെന്നാണ് റിപ്പോർട്ട്. സൽമാൻ ഖാന്റെ ബജ്‌രംഗി ഭായ്
സൽമാൻ ഖാന്റെ നായികാ വേഷം തുടർച്ചയായി വേണ്ടെന്ന് വച്ച് കങ്കണാ റണൗത്. സുൽത്താൻ എന്ന ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കാനുള്ള അവസരമാണ് കങ്കണാ റണൗത് വേണ്ടെന്ന് വച്ചത്. നേരത്ത കരാറിലായ വിശ്വാൽ ഭരദ്വാജിന്റെ ചിത്രത്തിന്റെ തിരക്കുകളെ തുടർന്നാണ് സൽമാൻ ഖാന്റെ നായികാ വേഷം കങ്കണ നിരസിച്ചതെന്നാണ് റിപ്പോർട്ട്.
സൽമാൻ ഖാന്റെ ബജ്‌രംഗി ഭായ്ജാനിൽ നായികവാനുള്ള ക്ഷണം കങ്കണ റാവത്ത് നിരസിച്ചപ്പോഴാണ് നായികയാകാനുള്ള അവസരം കരീനയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ കഥാപാത്രം തനിക്ക് ഒട്ടു ചേരില്ലെന്ന വിശദീകരണമാണ് അന്ന് കങ്കണ നൽകിയത്. എന്നാൽ അലി അബ്ബാസ് സഫർ സല്ലുവിനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ നായികയാവാനുള്ള അവസരവും കങ്കണ നിരസിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
വിശാൽ ഭരദ്വാജിന്റെ റങ്കൂണിന്റെ തിരക്കിലായതിനാലാണത്രെ കങ്കണ സുൽത്താൻ ഓഫർ നിരസിച്ചത്. സുൽത്താന്റെ ഡേറ്റും റങ്കൂണിന്റേതും തമ്മിൽ ക്ലാഷ് ആകും. റാങ്കൂണിൽ അഭിനയിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്' കങ്കണ പറഞ്ഞു. കട്ടി ഭട്ടി എന്ന ചിത്രത്തിലും കങ്കണ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. അതിന് ശേഷം ഹൻസൽ മേഹ്തയുടെ ചിത്രത്തിലായിരിക്കും കങ്കണ അഭിനയിക്കുക.
അതേസമയം, അഭിനയത്തിലൂടെയും വ്യക്തി ജീവിതത്തിലെ നിലപാടുകളിലൂടെയും കങ്കണാ റണൗത് ശ്രദ്ധ നേടുകയാണ്. കങ്കണാ നായികയായ തനു വെഡ്‌സ് മനു റിട്ടേൺസ് മികച്ച ചിത്രമെന്ന പേരോടെ ഈ വർഷത്തെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരിക്കുന്നു. അടുത്തിടെ ഒരു പ്രമുഖ ഫെയർനെസ് ക്രീം ബ്രാൻഡിന്റെ രണ്ടു കോടി രൂപയുടെ ഓഫറും കങ്കണ വേണ്ടെന്നു വച്ചിരുന്നു. ഫെയർനെസ് പരസ്യത്തിന്റെ ഭാഗമാകുന്നതിലൂടെ തെറ്റായ പ്രചാരണമാവും നടത്തുകയെന്ന ബോധ്യമുള്ളതിനാലാണ് പിന്മാറുന്നതെന്നും കങ്കണാ റണൗത് പറഞ്ഞിരുന്നു.