ബോളിവുഡിൽ ഇപ്പോൾ ഉഗ്രൻ പോര് മുറുകുകയാണ്. ഹൃത്വികും കങ്കണയും തമ്മിലുള്ള വാഗ്‌പോര്. കുറച്ച നാളുകളായി ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ പരസ്യമായി പുറത്തെത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാർത്തായായിരുന്നു. മാത്രമല്ല ഇരവരും മാനനഷ്ടക്കേസ് കേസ് കൊടുക്കാനും തീരുമാനിച്ചെന്നാണ് സൂചന. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നെന്നും കത്രീനയാണ് പ്രണയം പൊളിച്ചതെന്നുമാണ് പുതിയ വിവാദം.

വിവാഹത്തോളം എത്തിയ ഹൃത്വിക് കങ്കണാ പ്രണയത്തിൽ വിള്ളൽ വീഴ്‌ത്തിയത് കത്രീനയത്രേ.കങ്കണയുടെ ഒരു സുഹൃത്താണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2009ൽ കൈറ്റ്‌സ് ചിത്രത്തിന്റെ സെറ്റിൽ വച്ച് കങ്കണയുമായി അടുത്തതോടെയാണ് ഭാര്യ സൂസന്നയുമായി ഹൃത്വിക് പിരിയാനുള്ള സാഹചര്യം ഉണ്ടായതെന്നും പിന്നീട്2013 ഡിസംബറിൽ വിവാഹമോചന നടപടികൾ നടക്കുമ്പോൾ ഹൃത്വിക് കങ്കണയെ വിളിച്ച് താൻ സൂസന്നയുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും കങ്കണയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തിയതായും കങ്കണയുടെ സുഹൃത്ത് പറഞ്ഞു.

തുടർന്ന് 2014 ജനുവരിയിൽ പാരീസിൽ വച്ച് ഇക്കാര്യത്തിൽ ഹൃത്വിക് കങ്കണയ്ക്ക് വീണ്ടും ഉറപ്പ് നൽകിയിരുന്നു.എന്നാൽ പിന്നീട് ബാംഗ് ബാംഗിൽ അഭിനയിച്ചതിന് ശേഷം ഹൃത്വിക് കങ്കണയെ അവഗണിക്കാൻ തുടങ്ങി. ആ ചിത്രത്തിലെ നായികയായിരുന്ന കത്രീനയോട് ഹൃത്വിക്കിന് പ്രണയം
തോന്നിയതാണ് കങ്കണയോട് അകലാനുള്ള കാരണം. വിവാഹാലോചന സംബന്ധിച്ച കാര്യം ആരോടും പറയരുതെന്ന് ഹൃത്വിക് കങ്കണയോട് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ വിവരം താൻ കുടുംബത്തെ അറിയിച്ചെന്ന് കങ്കണ പറഞ്ഞപ്പോൾ ഹൃത്വിക്കിന്റെ വിധം മാറിയെന്നാണ് അറിയുന്നത്. അതോടെ നിരാശയിലായ കങ്കണ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ 2014 മാർച്ചിൽ ക്വീനിലെ പ്രകടനത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ ഹൃത്വിക് വീണ്ടും തിരികെ വരികയും തനിക്ക് തെറ്റു പറ്റിപ്പോയെന്ന് മാപ്പപേക്ഷിക്കുകയും ചെയ്തുവത്രേ. തുടർന്ന് വീണ്ടും ഇരുവരും പ്രണയത്തിലായി. എന്നാൽ അതും അധിക കാലം നീണ്ടില്ല. ഇതിനിടെ കങ്കണ ഒരു യുവതാരവുമായി പ്രണയത്തിലാണെന്ന് ഹൃത്വിക് ആരോപിച്ചിരുന്നു. ഈ സമയത്ത് കങ്കണയുടെ ഇ മെയിൽ ഹൃത്വിക് ഹാക്ക് ചെയ്യുകയുമുണ്ടായി. അങ്ങനെ എന്നന്നേയ്ക്കുമായി ആ ബന്ധം അവസാനിച്ചുമെന്നാണ് സൂഹൃത്തിന്റെ വെളിപ്പെടുത്തൽ.

തന്റെ മുൻ കാമുകൻ എന്ന് പറഞ്ഞിതിന്റെ പേരിലാണ് കങ്കണയ്‌ക്കെതിരെ ഹൃത്വിക് റോഷൻ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്.തന്നെ അപമാനിച്ചതിന് കങ്കണ പരസ്യമായി മാപ്പ് പറയണമെന്നും ഹൃത്വിക് റോഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താൻ ഇത്തരത്തിലൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും അഞ്ച് ദിവത്തിനുള്ളിൽ കേസ് പിൻവലിച്ചില്ലെങ്കിൽ ഹൃത്വികിെനതിരെ മാനനഷ്ടത്തിനെതിരെ കേസ് നൽകുമെന്നും പറഞ്ഞ് കങ്കണയും രംഗത്തെത്തിയിരുന്നു.

തന്റെ അഭിഭാഷകൻ ദീപേഷ് മെഹ്ത വഴി ഫയൽ ചെയ്ത നോട്ടീസിൽ ഹൃത്വിക് കങ്കണ തനിക്ക് നിരന്തരം അയയ്ക്കുമായിരുന്ന ഇമെയിലുകളുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ദിവസം അൻപത് ഇമെയിലുകൾ വരെ കങ്കണയിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് വരുമായിരുന്നെന്നും ആകെ 1439
മെയിലുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹൃത്വിക്കിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുക്തിരഹിതവും വ്യക്തിപരവുമായ അവയെ താൻ അവഗണിക്കുകയായിരുന്നു പതിവെന്നും ഹൃത്വിക്കിന്റെ പരാതിയിൽ പറയുന്നു.എന്നാൽ തനിക്ക് ഹൃത്വിക് നൽകിയ ഇമെയിൽ വിലാസം മറ്റാർക്കും നൽകാത്ത ഒന്നാണെന്നാണ് കങ്കണ പറയുന്നത്. മറ്റൊരു ആരോപണവും കങ്കണ ഉന്നയിച്ചിട്ടുണ്ട്. തന്റെ അക്കൗണ്ടിൽ ഹാക്ക് ചെയ്ത് കയറി പല മെയിലുകളും ഹൃത്വിക് ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ടെന്നാണത്.എന്തായാലും ഇരുവർക്കുമിടിയിലെ പോരും മാനനഷ്ടക്കേസ് ഫയൽ ചെയ്ത താരങ്ങളുടെ പരാതിയുമെല്ലാം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.