- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നു; പത്മാവത് വിവാദത്തിന് പിന്നാലെ കങ്കണാ റണൗത്തിന്റെ സിനിമക്കെതിരെ പ്രതിഷേധവുമായി ബ്രാഹ്മണ സംഘടന
ജയ്പൂർ: സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമക്ക് പിന്നാലെ കങ്കണ റണൗത്തിന്റെ സിനിമക്കെതിരെയും പ്രതിഷേധവുമായി ഒരു കൂട്ടർ രംഗത്ത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിനെതിരെയാണ് ബ്രാഹ്മണ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. 'മണികർണിക- ദി ക്യൂൻ ഓഫ് ഝാൻസി' എന്നതാണ് പുതിയ സിനിമയുടെ പേര്. ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സർവ ബ്രാഹ്മിൺ സഭയുടെ ആരോപണം. ഝാൻസി റാണിയും ബ്രീട്ടീഷുകാരനും തമ്മിൽ പ്രണയിക്കുന്നതായി സിനിമയിൽ ഉണ്ടെന്നാണ് സംഘടനയുടെ വാദം. റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിൺ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്, രാജസ്ഥാൻ മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റാണി ലക്ഷ്മി ഭായ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഏജന്റുമായി പ്രേമിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് നിർമ്മാതാവിന് കത്തെഴു
ജയ്പൂർ: സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമക്ക് പിന്നാലെ കങ്കണ റണൗത്തിന്റെ സിനിമക്കെതിരെയും പ്രതിഷേധവുമായി ഒരു കൂട്ടർ രംഗത്ത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിനെതിരെയാണ് ബ്രാഹ്മണ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. 'മണികർണിക- ദി ക്യൂൻ ഓഫ് ഝാൻസി' എന്നതാണ് പുതിയ സിനിമയുടെ പേര്.
ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സർവ ബ്രാഹ്മിൺ സഭയുടെ ആരോപണം. ഝാൻസി റാണിയും ബ്രീട്ടീഷുകാരനും തമ്മിൽ പ്രണയിക്കുന്നതായി സിനിമയിൽ ഉണ്ടെന്നാണ് സംഘടനയുടെ വാദം.
റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിൺ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്, രാജസ്ഥാൻ മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റാണി ലക്ഷ്മി ഭായ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഏജന്റുമായി പ്രേമിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് നിർമ്മാതാവിന് കത്തെഴുതിയെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും ഇയാൾ വ്യക്തമാക്കി.



