- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഇവിടെ നിന്ന് പോവുകയാണെങ്കിൽ നിന്നെയും കൊണ്ടായിരിക്കും; ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണയുടെ ട്വീറ്റ്
മുംബൈ: ട്വിറ്ററിനെ ഭീഷണിപ്പെടുത്തി ബോളിവുഡ് താരം കങ്കണ റണൗട്ട്. ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. തന്റെ ട്വിറ്റർ അക്കൗണ്ട് ഏപ്പോൾ വേണമെങ്കിലും സസ്പെന്റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റർ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ആരോപിക്കുന്നത്.
'ഞാൻ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റർ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാൻ ഇവിടെ നിന്ന് പോവുകയാണെങ്കിൽ നിന്നെയും കൊണ്ടായിരിക്കും പോവുക. ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ബാൻ ചെയ്യും'- കങ്കണ ട്വീറ്റ് ചെയ്തു.
ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളിൽ കങ്കണയുടെ അക്കൗണ്ടിൽ നിന്നും നാലോളം ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു. വിദ്വേഷ പോസ്റ്റുകൾ എന്ന ഗണത്തിൽ പെടുത്തിയാണ് ഈ പോസ്റ്റുകൾ നീക്കം ചെയ്തത് എന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ