- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുംബൈ പാക് അധിനിവേശ കശ്മീർ' പോലെ; വിവാദ പ്രസ്താവന നടത്തിയ കങ്കണ റണൗട്ടിന്റെ കാൽ തല്ലിയൊടിക്കുമെന്ന് ശിവസേനയുടെ ഭീഷണി; പിന്നാലെ കമാണ്ടോകൾ ഉൾപ്പെടെ വൈ-പ്ലസ് സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ; സുരക്ഷ ഒരുക്കിയതിന് കേന്ദ്രമന്ത്രി അമിത്ഷായോട് നന്ദി പറഞ്ഞു ബോളിവുഡ് നടി
ന്യൂഡൽഹി: മുബൈ പാക് അധിനിവേശ കാശ്മീർ പോലെയാണെന്ന് പറഞ്ഞ ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മുംബൈയിൽ കാലു കുത്തിയാൽ കാലു തല്ലിയൊടുക്കുമെന്നാണ് ശിവസേനക്കാരുടെ ഭീഷണി. ഈ പശ്ചാത്തലത്തിൽ കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ.
ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥൻ, കമാൻഡോകൾ ഉൾപ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ചലച്ചിത്ര മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് കങ്കണ പറഞ്ഞിരുന്നു. അതിനാൽ നിലനിൽക്കുന്ന ഭീഷണികളെത്തുടർന്നാണ് സുരക്ഷയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അമിത്ഷായോട് നന്ദി പറഞ്ഞ് കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ദേശീയവാദികളുടെ ശബ്ദങ്ങളെ അടിച്ചമർത്താൻ ഒരു ഫാസിസ്റ്റ് ശക്തികൾക്കും കഴിയില്ലെന്നതിന് തെളിവാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നടി ട്വീറ്റ് ചെയ്തു. 'അമിത്ഷായോട് ഞാൻ നന്ദി പറയുന്നു, അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ കണക്കിലെടുത്ത് കുറച്ച് ദിവസം കഴിഞ്ഞ മുംബൈയിൽ എത്തിയാൽ പോരെ എന്ന് എന്നെ ഉപദേശിച്ചത്. എന്നാൽ ഈ രാജ്യത്തെ ഒരു മകളുടെ വാക്കുകളെ അദ്ദേഹം മാനിച്ചു', ട്വീറ്റിൽ കങ്കണ പറയുന്നു.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ കോൺഗ്രസ് ശിവസേന എൻസിപി സർക്കാരുകൾക്കെതിരെ കങ്കണ റനൗട്ട് രംഗത്തെത്തിയിരുന്നു. സർക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു കങ്കണ. ഇതിനുപിന്നാലെ കങ്കണയ്ക്കെതിരെ ആക്ഷേപവുമായി ശിവസേന എംപി സഞ്ജയ് റാവുത്തും രംഗത്തെത്തി. തുടർന്നാണ് മുംബൈ പാക്ക് അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ പ്രസ്താവന നടത്തിയത്.
അതനിടെ കങ്കണയ്ക്ക് കങ്കണ റണൗട്ടിന് മുംബൈയിലും സുരക്ഷ നൽകാൻ തീരുമാനിച്ച് ഹിമാചൽ സർക്കാർ രംഗത്തെത്തി. സെപ്റ്റംബർ ഒൻപതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് അവിടേയും സുരക്ഷ ഒരുക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു. ബിജെപി നിയമസഭാ സമ്മളേനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കങ്കണ ഹിമാചൽ പ്രദേശിന്റെ മകളാണെന്നും അതിനാൽ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സർക്കാരിനോട് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതായും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യം ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി ഫോണിൽ തന്നെ ബന്ധപ്പെട്ടിരുന്നു. പിതാവ് സുരക്ഷ ആവശ്യപ്പെട്ട് കത്തെഴുതിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ കങ്കണയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നരേന്ദ്ര മോദി അനുയായിയും ബിജെപി അനുഭാവിയുമായ കങ്കണ മുംബൈയിലെത്തിയാൽ വനിത നേതാക്കളെക്കൊണ്ട് മർദിപ്പിക്കുമെന്ന് ശിവസേന എംപി പ്രതാപ് സർനായിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കങ്കണയ്ക്ക് മുംബൈയിലും സുരക്ഷയൊരുക്കുമെന്ന ഹിമാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. കങ്കണ ഹിമാചലിന്റെ മകളാണെന്നും അതിനാൽ സുരക്ഷയൊരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി ജയ്റാം താക്കൂർ വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈമാസം ഒൻപതിന് കങ്കണ മുംബൈയിലെത്തുന്നുണ്ട്.
മറുനാടന് ഡെസ്ക്