- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം; യഷിനെ അമിതാഭ് ബച്ചനോട് ഉപമിച്ചു പുകഴ്ത്തലുമായി കങ്കണ
മുംബൈ: പ്രേക്ഷകരുടേയും സിനിമയിലെ പ്രമുഖരുടേയുമെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി മുന്നേറ്റം തുടരുകയാണ് കെ.ജി.എഫ്: ചാപ്റ്റർ 2. വൻ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ സിനിമയിലെ നായകൻ യഷിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗത്ത്. യഷിനെ അമിതാഭ് ബച്ചനോട് ഉപമിച്ചു കൊണ്ടാണ് കങ്കണയുടെ രംഗപ്രവേശനം.
ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അവർ പറഞ്ഞത്. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യത യഷ് നികത്തുന്നു, ഗംഭീരം എന്നും കങ്കണ പറഞ്ഞു. ഡോൺ, ദീവാർ, അഗ്നിപഥ്, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ക്ഷുഭിത യൗവനം എന്ന പേര് അമിതാഭ് ബച്ചൻ സമ്പാദിച്ചത്.
വ്യക്തിപരമായി തനിക്ക് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിനോട് താത്പര്യമില്ലെന്നാണ് കെ.ജി.എഫിന്റെ പ്രചാരണവേളയിൽ ഒരു ചോദ്യത്തിന് ഉത്തരമായി യഷ് പറഞ്ഞത്. അമിതാഭ് ബച്ചന്റെ ചിത്രങ്ങളിലൊന്നും കൈ വെയ്ക്കുകയേ ചെയ്യില്ലെന്നും അവയെല്ലാം ക്ലാസിക്കുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഏപ്രിൽ 14-ന് റിലീസ് ചെയ്ത കെ.ജി.എഫ്: ചാപ്റ്റർ 2 കേരളത്തിലും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാഗവും വരുന്നുണ്ട്.
മറുനാടന് ഡെസ്ക്