കങ്കണ- ഹൃത്വിക് പ്രണയവിവാദം ചൂട് പിടിച്ച് മുന്നേറികൊണ്ടിരിക്കെ വിവാദത്തിന് പുതിയ മാനം നല്കി കങ്കണയുടെ മുൻകാമുകന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുന്നു.മുൻ കാമുകൻ അധ്യാൻ സുമാൻ ആണ് തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.

കങ്കണയുമായി ബന്ധം തുടരുക എന്നത് മരണ തുല്യമാണെന്നാണ് സുമാൻ പറയുന്നത്. പലതവണ തനിക്ക് നടിയിൽ നിന്ന് ശാരീരക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും മുൻ കാമുകൻ വെളിപ്പെടുത്തി. തന്നെ തല്ലുകയും ചീത്തപറയുകയും ചെയ്യുന്ന അപ്രതീക്ഷിതമായി ഭ്രാന്തമായി പെരുമാറുന്ന മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബ്ബന്ധിച്ച സ്ത്രീയാണ് കങ്കണയെന്നും അധ്യായൻ പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കങ്കണയുമായുള്ള നിമിഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.

ചിലപ്പോൾ അപാര സ്നേഹം കാട്ടുന്ന അവർ മറ്റു ചിലപ്പോൾ തികച്ചും അന്യയെ പോലെ പെരുമാറും. ഹൃത്വിക്കിന്റെ ഒരു ബേർത്ത് ഡേ പാർട്ടിയിൽ തനിക്ക് കങ്കണയിൽ നിന്നും തികച്ചും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ചീത്തവിളിക്കുകയും കാരണമില്ലാതെ അതിശക്തമായി അടിക്കുകയും ചെയ്തു. അടികിട്ടി കരഞ്ഞുപോയെന്നാണ് സുമൻ പറഞ്ഞത്. കങ്കണ ദേഷ്യപ്പെടുന്നത് ആദ്യം കണ്ടതും അന്നായിരുന്നുവെന്നും സുമൻ പറഞ്ഞു.

പല തവണ തിരിച്ചടിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഭയമായിരുന്നു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇത് ചെയ്തേനെ. 2008 മാർച്ചിൽ കങ്കണയുടെ ബേർത്ത് ഡേ പാർട്ടിക്കിടെ കൊക്കെയ്ൻ വലിക്കാൻ തന്നെ നിർബന്ധിച്ചു. മറ്റൊരിക്കൽ ഒരു ഫിലിം ഫെയർ പരിപാടിക്ക് പങ്കെടുക്കാൻ വേണ്ടി കങ്കണ എന്നെ കൊണ്ട് മൊട്ടയടിപ്പിച്ചു. പുതിയ സ്റ്റൈൽ വേണമെന്ന് പറഞ്ഞായിരുന്നു പ്രവർത്തി. ഒന്നും മിണ്ടാതെ അക്കാര്യം ചെയ്തു. പിന്നീട് ഒരു മാദ്ധ്യമ പ്രവർത്തകനെ വിളിച്ച്, എനിക്ക് അവരോട് എത്രത്തോളം പ്രണയമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടു.ഈ സ്വഭാവ വൈചിത്ര്യത്തിനെ കുറിച്ച് പറഞ്ഞാൽ അത് തന്റെ കരിയറിന്റെ വളർച്ചയിലുള്ള അസൂയയാണെന്ന് പറഞ്ഞ് വഴക്കിടുമായിരുന്നു. ദേശീയ പുരസ്‌കാരം കിട്ടിയതിന് ശേഷം കുറേനാളുകൾ കങ്കണയ്ക്ക് പുതിയ പ്രജക്ടുകൾ ഒവന്നിരുന്നില്ല. ആ സമയം കടുത്ത വിഷാദത്തിലായിരുന്നു നടിയെന്നും സുമൻ പറഞ്ഞു.

കൈറ്റിന്റെ സമയത്താണ് കങ്കണ ഹൃത്വിക്കുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും അടുക്കുന്നതെന്നും അന്നേ കങ്കണ അദ്ദേഹത്തെനോട്ടമിട്ടിരുന്നു എന്ന് എനിക്കപ്പോഴേ മനസ്സിലായിരുന്നതായി സുമൻ വ്യക്തമാക്കി. എന്നാൽ ം ഒരു അകലം പാലിച്ച് മാത്രമേ കങ്കണയോട് ഹൃത്വിക് പെരുമാറിയിരുന്നുള്ളൂവച്ചും സുമൻ പറഞ്ഞു.

കങ്കണയുമായി അഞ്ചു വർഷത്തെ പ്രണയബന്ധമായിരുന്നു അധ്യായനുമായി ഉണ്ടായിരുന്നത്. റാസ് 2 വിന്റെ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്.