- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കാരുവിനെ വെടിവച്ചു കൊന്നശേഷം കസേരയിലിരുത്തി റോഡിൽ പ്രദർശിപ്പിച്ചു; ജഡത്തിൽ ഷാളണിയിച്ച് മദ്യക്കുപ്പി പിടിപ്പിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചവരെ തേടി ഓസ്ട്രേലിയൻ പൊലീസ്; പ്രതികളെ കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് വന്യജീവി വകുപ്പ്
മെൽബൺ: കങ്കാരുവിനെ വെടിവെച്ചു കൊന്ന ശേഷം പുലിത്തോൽ പോലുള്ള ഷാൾ അണിയിച്ച് കസേരയിൽ കെട്ടിവച്ച് മദ്യക്കുപ്പി പിടിപ്പിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചവരെ അന്വേഷിച്ച് ഓസ്‌ട്രേലിയൻ പൊലീസ്. കംഗാരുവിനെ കൊന്നശേഷം തിരക്കൊഴിഞ്ഞ റോഡിൽ വച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് ഫോട്ടോയെടുക്കുന്നതിന് മുൻപ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും കങ്കാരുവിന് വെടിയേറ്റതായി ഓസ്ട്രേലിയൻ വന്യജീവി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം നടന്ന സംഭവമാണെങ്കിലും ബുധനാഴ്ചയാണ് ഫോട്ടോ പുറത്ത് വിട്ടത്. ഫോട്ടോയെടുത്തത് ആരെന്ന് കണ്ടെത്താൻ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. പിടിക്കപ്പെട്ടാൽ 36500 ഡോളറാണ് പിഴ. രണ്ട് വർഷം ജയിൽ വാസവും അനുഭവിക്കേണ്ടിവരും. ക്രൂരമായ ഈ പ്രവർത്തി ചെയ്തവരെക്കുറിച്ച് വിവരം നൽകാൻ ജനം മുന്നോട്ടുവരണമെന്നും പരിസ്ഥിതി വന്യജീവി വകുപ്പ് വക്താവ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഓസ്‌ട്രേലിയയിലെ ദേശീയ മൃഗമായ കംങ്കാരുവിനെതിരായ അതിക്രമം സർക്കാരും അതീവഗൗരവത്തോടെയാണ് കാണുന്നത്. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസ
മെൽബൺ: കങ്കാരുവിനെ വെടിവെച്ചു കൊന്ന ശേഷം പുലിത്തോൽ പോലുള്ള ഷാൾ അണിയിച്ച് കസേരയിൽ കെട്ടിവച്ച് മദ്യക്കുപ്പി പിടിപ്പിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചവരെ അന്വേഷിച്ച് ഓസ്‌ട്രേലിയൻ പൊലീസ്.
കംഗാരുവിനെ കൊന്നശേഷം തിരക്കൊഴിഞ്ഞ റോഡിൽ വച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് ഫോട്ടോയെടുക്കുന്നതിന് മുൻപ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും കങ്കാരുവിന് വെടിയേറ്റതായി ഓസ്ട്രേലിയൻ വന്യജീവി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞമാസം നടന്ന സംഭവമാണെങ്കിലും ബുധനാഴ്ചയാണ് ഫോട്ടോ പുറത്ത് വിട്ടത്. ഫോട്ടോയെടുത്തത് ആരെന്ന് കണ്ടെത്താൻ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. പിടിക്കപ്പെട്ടാൽ 36500 ഡോളറാണ് പിഴ.
രണ്ട് വർഷം ജയിൽ വാസവും അനുഭവിക്കേണ്ടിവരും. ക്രൂരമായ ഈ പ്രവർത്തി ചെയ്തവരെക്കുറിച്ച് വിവരം നൽകാൻ ജനം മുന്നോട്ടുവരണമെന്നും പരിസ്ഥിതി വന്യജീവി വകുപ്പ് വക്താവ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഓസ്‌ട്രേലിയയിലെ ദേശീയ മൃഗമായ കംങ്കാരുവിനെതിരായ അതിക്രമം സർക്കാരും അതീവഗൗരവത്തോടെയാണ് കാണുന്നത്. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 34.3 മില്യൻ കങ്കാരുക്കളാണ് രാജ്യത്തുള്ളത്. കങ്കാരുവിനെ കൊല്ലുന്നവർക്ക് 25 ലക്ഷമാണ് പിഴ ഈടാക്കുന്നത്.