- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനയ്യകുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും; കനയ്യക്ക് വേണ്ടി ഹാജരാകുന്നത് സോളി സൊറാബ്ജി; ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് തെളിവില്ലാത്തതിനാൽ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കാൻ ഒരുങ്ങി പൊലീസ്
ന്യൂഡൽഹി: അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങിലെ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ നേതാവ് കനയ്യകുമാർ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ജാമ്യംതേടി കീഴ്‌കോടതിയെ സമീപിക്കാനാവു

ന്യൂഡൽഹി: അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങിലെ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ നേതാവ് കനയ്യകുമാർ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ജാമ്യംതേടി കീഴ്‌കോടതിയെ സമീപിക്കാനാവുമെന്നും ജയിലിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രനും സോളി സൊറാബ്ജിയും കനയ്യ കുമാറിന് വേണ്ടി ഹാജരാകും.
അതിനിടെ രാജ്യദ്രോഹക്കുറ്റം പൊലീസ് ഒഴിവാക്കിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാമ്പസിനുള്ളിൽ കനയ്യ കുമാർ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.
കനയ്യ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ് ബസ്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, പൊലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളിൽ ശബ്ദം വ്യക്തമല്ലെന്നാണ് സൂചന. അതിനാൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവ് ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞേക്കില്ല.
ജെ.എൻ.യു കാമ്പസിൽ ഫെബ്രുവരി 9 ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ നൽകണമെന്ന് ടെലിവിഷൻ ചാനലുകളോട് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ വളരെ കുറച്ച് ചാനലുകൾ മാത്രമാണ് ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യു കാമ്പസിൽ ഉണ്ടായിരുന്നത്. അവയിൽനിന്ന് വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. വിദ്യാർത്ഥികൾ മൊബൈലിൽ പകർത്തിയ ദശ്യങ്ങളാണ് തങ്ങൾ സംപ്രേഷണം ചെയ്തതെന്ന് പല ടെലിവിഷൻ ചാനലുകളും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

