- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവത്തെ സന്തോഷിപ്പിക്കാൻ എന്തിനാണ് മറ്റൊരു ജീവൻ ബലി കൊടുക്കുന്നത്? കോഴിയെ ബലി നൽകുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയത് നടി കനിഹയുടെ ചോദ്യം
ദൈവപ്രീതിക്കായി മൃഗബലി നടത്തുന്നതിന് എതിരെ പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ദൈവത്തെ സന്തോഷിപ്പിക്കാൻ ഇങ്ങനെ ബലി നൽകുന്നത് ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്തായാലും സാമൂഹ്യപ്രസക്തമായ ഈ ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കയാണ് നടി കനിഹ. മൃഗബലിയിലൂടെ ദൈവം പ്രീതിപ്പെടുന്നത് എങ്ങനെയെന്നാണ
ദൈവപ്രീതിക്കായി മൃഗബലി നടത്തുന്നതിന് എതിരെ പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ദൈവത്തെ സന്തോഷിപ്പിക്കാൻ ഇങ്ങനെ ബലി നൽകുന്നത് ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്തായാലും സാമൂഹ്യപ്രസക്തമായ ഈ ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കയാണ് നടി കനിഹ. മൃഗബലിയിലൂടെ ദൈവം പ്രീതിപ്പെടുന്നത് എങ്ങനെയെന്നാണ് കനിഹയുടെ ചോദ്യം.
അടുത്തിടെ ഒരു സിനിമയുടെ ഷൂട്ടിംഗിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും മൃഗങ്ങളെ ബലി നൽകുമ്പോൾ മൃഗങ്ങളുടെ ഹൃദയഭേദകമായ കരിച്ചിൽ ഉയർന്നു. ഇത് തന്നെ വളരെ അധികം വേദനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് കനിഹയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കാലങ്ങളായി പാലിച്ചു പോകുന്ന ആചാരത്തിന്റെ പേരിൽ ആടിനെയും കോഴിയെയുമെല്ലാം തലവെട്ടി ദൈവത്തിനു മുൻപിൽ സമർപ്പിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ എന്നാണ് കനിഹയുടെ ചോദ്യം. ഞാനും ദൈവവിശ്വാസിയാണ്. നമ്മുടെയെല്ലാം സൃഷ്ടാവും സംരക്ഷകനുമായ ദൈവത്തിൽ ഞാനും വിശ്വസിക്കുന്നു. എന്നാൽ ജീവൻ തരുന്ന ദൈവത്തെ സന്തോഷിപ്പിക്കാൻ മറ്റൊരു ജീവൻ ബലികൊടുക്കുന്നത് ന്യായീകരിക്കാനാവുമോ എന്നും കനിഹ ചോദിക്കുന്നു.
മൃഗങ്ങളെ ബലികൊടുക്കുന്നത് തടയാൻ എനിക്ക് സാധിക്കില്ല, എന്നാൻ എന്റെ വികാരം മറ്റുള്ളവരുമായ് പങ്കുവെക്കാനെങ്കിലും ഈ പോസ്റ്റു കൊണ്ട് സാധിക്കട്ടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ഒരു കോഴിയെ ബലി നൽകുന്ന വീഡിയോ സഹിതമാണ് കനിഹ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.