- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യം; കടലിലിറങ്ങാൻ പോകുമ്പോൾ ആരും സാരിയുടുക്കാറില്ല; വിവാഹമോചന വാർത്ത പരക്കുന്നതറിഞ്ഞ് ദേഷ്യവും വിഷമവും ഉണ്ടായി; സോഷ്യൽമീഡീയ ആക്രമങ്ങൾക്ക് ഇരയായ കനിഹയ്ക്ക് പറയാനുള്ളത്
സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് പലപ്പോഴും ഇരയാകേണ്ടി വന്ന നടിമാരിൽ ഒരാളാണ് കനിഹ. വസ്ത്രധാരണ രീതിയിൽ തുടങ്ങി വിവാഹ മോചന വാർത്തയുടെ പേരിൽ വരെ നടി സോഷ്യൽമീഡിയയിൽ താരമായിരുന്നു. ഇപ്പോഴിതെ തനിക്കെതിരെയുള്ള ആക്രമണങ്ങൾക്ക് നടി മറുപടി നല്കിയിരിക്കുകയാണ്.സ്റ്റാർ ആൻഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിൽ ആണ് നടി ഇതിനെല്ലാം മറുപടി നല്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഞാൻ സജീവമാണ്. പേജുകൾ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിലൂടെ ആഹ്ളാദം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണ്. വിവാഹമോചന വാർത്ത പെട്ടെന്നാണ് കത്തിപ്പടർന്നത്. ഫോൺവിളികളുടെ തിരക്കായിരുന്നു. ആദ്യം കേട്ടപ്പോൾ വിഷമവും ദേഷ്യവുമുണ്ടായി പിന്നെ വിട്ടു കളഞ്ഞു. എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. ബീച്ചിൽ പോയപ്പോഴാണ് ഷോർട്സ് ധരിച്ചത്. അവസരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കടലിലിറങ്ങാൻ പോകുമ്പോൾ ആരും സാരിയുടുക്കാറില്ലല്ലോ കനിഹ പറഞ്ഞു. തായ്ലൻഡിൽ സുഹൃത്തുക്കൾക്കൊപ്പം ഷോർട്സ് അണിഞ്ഞു നി
സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് പലപ്പോഴും ഇരയാകേണ്ടി വന്ന നടിമാരിൽ ഒരാളാണ് കനിഹ. വസ്ത്രധാരണ രീതിയിൽ തുടങ്ങി വിവാഹ മോചന വാർത്തയുടെ പേരിൽ വരെ നടി സോഷ്യൽമീഡിയയിൽ താരമായിരുന്നു. ഇപ്പോഴിതെ തനിക്കെതിരെയുള്ള ആക്രമണങ്ങൾക്ക് നടി മറുപടി നല്കിയിരിക്കുകയാണ്.സ്റ്റാർ ആൻഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിൽ ആണ് നടി ഇതിനെല്ലാം മറുപടി നല്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഞാൻ സജീവമാണ്. പേജുകൾ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിലൂടെ ആഹ്ളാദം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണ്. വിവാഹമോചന വാർത്ത പെട്ടെന്നാണ് കത്തിപ്പടർന്നത്. ഫോൺവിളികളുടെ തിരക്കായിരുന്നു. ആദ്യം കേട്ടപ്പോൾ വിഷമവും ദേഷ്യവുമുണ്ടായി പിന്നെ വിട്ടു കളഞ്ഞു.
എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. ബീച്ചിൽ പോയപ്പോഴാണ് ഷോർട്സ് ധരിച്ചത്. അവസരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കടലിലിറങ്ങാൻ പോകുമ്പോൾ ആരും സാരിയുടുക്കാറില്ലല്ലോ കനിഹ പറഞ്ഞു.
തായ്ലൻഡിൽ സുഹൃത്തുക്കൾക്കൊപ്പം ഷോർട്സ് അണിഞ്ഞു നിൽക്കുന്ന ചിത്രം പങ്കുവെച്ചതോടെ സൈബർ സദാചാര വാദികളും കനിഹയ്ക്കെതിരെ തിരിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് അമ്മയായിട്ടും ഇത്തരം ഫാഷനും വേഷങ്ങൾക്കുമൊന്നും അവസാനമായില്ലേ എന്നായിരുന്നു ചോദ്യം.