- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്വൽ ടീ ഷർട്ടും ഷോർട്സുമണിഞ്ഞ് റസ്റ്റോറന്റിൽ എത്തിയപ്പോൾ അകത്തു കയറാൻ പോലും അനുവദിച്ചില്ല; തന്റെ വേഷം കണ്ട് ഇറങ്ങിപോകാൻ പറഞ്ഞ് ചൂടായി; പാരിസ് യാത്രക്കിടെ ഉണ്ടായ അനുഭവം പറഞ്ഞ് കനിഹ
മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയിൽ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കനിഹ മോഹൻലാലിന്റെ ഇന്നലെ പുറത്തിറങ്ങിയ ഡ്രാമയിലും നായികയാവുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്ക് വച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ തനിക്ക് പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാരീസ് യാത്രയ്ക്കിടെ ഞാനൊരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിമ്പിളായ ഒരു കാഷ്വൽ ടീ ഷർട്ടും ഷോർട്സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയിൽ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാൻ പോലും അവർ കൂട്ടാക്കിയില്ല. ഇറങ്ങിപോകാൻ പറഞ്ഞ് അവർ ചൂടായി. ഞാൻ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയിൽ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവർ എന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചത്. ആ റെസ്റ്റോറന്റിലെ ഏറ്റ
മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയിൽ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കനിഹ മോഹൻലാലിന്റെ ഇന്നലെ പുറത്തിറങ്ങിയ ഡ്രാമയിലും നായികയാവുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്ക് വച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ തനിക്ക് പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പാരീസ് യാത്രയ്ക്കിടെ ഞാനൊരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിമ്പിളായ ഒരു കാഷ്വൽ ടീ ഷർട്ടും ഷോർട്സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയിൽ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാൻ പോലും അവർ കൂട്ടാക്കിയില്ല. ഇറങ്ങിപോകാൻ പറഞ്ഞ് അവർ ചൂടായി.
ഞാൻ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയിൽ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവർ എന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചത്. ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങൾ തന്നെ ഞാൻ ഓർഡർ ചെയ്തു. ഓർഡർ ചെയ്തിട്ട് ഇരിക്കുമ്പോൾ അവിടെ താമസിക്കുന്ന കുറച്ചു മലയാളികൾ കടന്നുവന്നു. എന്നെ കണ്ടയുടൻ അടുത്തുവന്ന് സംസാരിക്കാനും സെൽഫിയെടുക്കാനുമൊക്കെ തുടങ്ങി.
ഇതൊക്കെ കണ്ടപ്പോൾ റെസ്റ്റോറന്റിന്റെ ഉടമ ഉടനെ വന്ന് നിങ്ങൾ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഞാൻ അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു. അന്ന് കൃത്യസമയത്ത് ആ മലയാളികൾ അവിടെ എത്തിയത് തന്റെ ഭാഗ്യമായെന്നും കനിഹ പറയുന്നു.