- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിരിയുന്നത് പോയിട്ട് ഭർത്താവുമായി നന്നായി ഒന്നു വഴക്ക് കൂടിയിട്ട് പോലും ഒരുപാട് കാലമായി; മറ്റുള്ളവരുടെ വേദനയെപ്പോലും ആഘോഷമാക്കിമാറ്റുക എന്നത് ചിലരുടെ ഒരു തരം വിനോദം; വിവാഹമോചന വാർത്തയിൽ കനിഹയ്ക്ക് പറയാനുള്ളത്
നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല താനെന്ന് നടി കനിഹ. ഭർത്താവ് ശ്യാമുമായുള്ള തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളോട് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പ്രതികരിച്ചത് ഇങ്ങനെയാണ്. അമലപോൾ, ദിവ്യ ഉണ്ണി തുടങ്ങിയവരുടെ വിവാഹ മോചന വാർത്തകൾ സിനിമാലോകത്ത് ചർച്ചയാവുന്ന വേളയിലാണ് കനിഹയും വിവാഹമോചനം നടത്തുകയാണെന്ന വാർത്ത പ്രചരിപ്പിച്ചത്. ഇതിനോടാണ് ഓണനാളിൽ കനിഹ മനസ്സ് തുറക്കുന്നത് മറ്റുള്ളവരുടെ വേദനയെപ്പോലും ആഘോഷമാക്കിമാറ്റുക എന്നത് ചിലരുടെ ഒരു തരം വിനോദമാണ്. അത്തരക്കാരോട് തനിക്ക് പറയാൻ ഒന്നേ ഉള്ളു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നോട് ഒന്ന് ചോദിക്കുക എന്ന മര്യാദയെങ്കിലും കാണിക്കാമായിരുന്നുവെന്നും നടി പറയുന്നു. താനും ഭർത്താവും പിരിയുന്നത് പോയിട്ട് നന്നായി ഒന്നു വഴക്ക് കൂടിയിട്ട് പോലും ഒരുപാട് കാലമായെന്നും അവർ പറയുന്നു. ഭർത്താവ് ശ്യാമും മകൻ ഋഷിയുമാണ് തന്റെ ലോകം മകനെ നാട്ടിലെ സംസ്‌കാരവുമായി ചേർത്ത് നിർത്താനായി അമേരിക്കൻ ജീവിതമുപേക്ഷിച്ച് നടിയും
നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല താനെന്ന് നടി കനിഹ. ഭർത്താവ് ശ്യാമുമായുള്ള തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളോട് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പ്രതികരിച്ചത് ഇങ്ങനെയാണ്. അമലപോൾ, ദിവ്യ ഉണ്ണി തുടങ്ങിയവരുടെ വിവാഹ മോചന വാർത്തകൾ സിനിമാലോകത്ത് ചർച്ചയാവുന്ന വേളയിലാണ് കനിഹയും വിവാഹമോചനം നടത്തുകയാണെന്ന വാർത്ത പ്രചരിപ്പിച്ചത്. ഇതിനോടാണ് ഓണനാളിൽ കനിഹ മനസ്സ് തുറക്കുന്നത്
മറ്റുള്ളവരുടെ വേദനയെപ്പോലും ആഘോഷമാക്കിമാറ്റുക എന്നത് ചിലരുടെ ഒരു തരം വിനോദമാണ്. അത്തരക്കാരോട് തനിക്ക് പറയാൻ ഒന്നേ ഉള്ളു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നോട് ഒന്ന് ചോദിക്കുക എന്ന മര്യാദയെങ്കിലും കാണിക്കാമായിരുന്നുവെന്നും നടി പറയുന്നു. താനും ഭർത്താവും പിരിയുന്നത് പോയിട്ട് നന്നായി ഒന്നു വഴക്ക് കൂടിയിട്ട് പോലും ഒരുപാട് കാലമായെന്നും അവർ പറയുന്നു. ഭർത്താവ് ശ്യാമും മകൻ ഋഷിയുമാണ് തന്റെ ലോകം മകനെ നാട്ടിലെ സംസ്‌കാരവുമായി ചേർത്ത് നിർത്താനായി അമേരിക്കൻ ജീവിതമുപേക്ഷിച്ച് നടിയും ഭർത്താവും ഇന്ത്യയിലേക്ക് വരികയായിരുന്നു
കുടുംബജീവിതം പരിപാവനമായി കാണുന്നയാളാണ് താൻ. പരസ്പര വിശ്വാസവും സ്‌നേഹവുമാണ് അതിന്റെ അടിത്തറ. ഇങ്ങനെയൊരു വാർത്തവന്നുവെന്നറിഞ്ഞപ്പോൾ ദേഷ്യമാണ് തോന്നിയതെന്നും പകച്ചുപോയെന്നും അവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ് ഫോൺകോളുകളുടെ പ്രവാഹവുമായിരുന്നുവെന്നും അവർ പറയുന്നു. പക്ഷേ കേട്ട വാർത്ത ശരിയാണോ എന്നു ആരു തന്നെ തിരക്കിയില്ല. ഒരുപാട് വിഷമം തോന്നിയെങ്കിലും ഭർത്താവ് ശ്യാമിന്റെ വാക്കുകളും പിന്തുണയും തനിക്ക് വലിയ ആശ്വാസവും പിന്തുണയും നൽകിയതായും അവർ പറയുന്നു.ഇങ്ങനെയൊരു വാർത്ത അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും നമുക്ക് അറിയോമല്ലോ എന്നാണ് ഭർത്താവ് ശ്യാം തന്നോട് പറഞ്ഞതെന്നും എല്ലാവർക്കും മറുപടിയായി വാർത്തയുടെ സത്യാവസ്ഥ ഒരു ഫേസ്‌ബുക്ക് പോസ്റ്റായി കുറിക്കുകയുമായിരുന്നു.
നടി ചെന്നൈയിൽ ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തതും ഇടയ്ക്ക് വാർത്തയായരുന്നു. എല്ലാ വർഷവും ചെന്നൈ ഫാഷൻ ഷോയിൽ പങ്കെടുക്കാറുണ്ടെന്നും അഇതിന്റെ പേരിലും ഓരോ വാർത്തകൾ ഉണ്ടാകുമെന്നും അവർ പറയുന്നു. വയർ കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചതാണ് കഴിഞ്ഞ തവണ വാർത്തയായത്.ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയുമൊക്കെ ഭാഗമായി സ്ത്രീകളുടെ ശരീരത്തിൽ ചില മാറ്റങ്ങളുണ്ടാകും മിക്കവാറും നടികൾ പ്ലാസ്റ്റിക് സർജറിയിലൂടെ അതിന് പരിഹാരം കാണും പക്ഷേ താൻ അത് ഇഷ്ടപെടുന്നയാളല്ല.
ഗർഭധാരണവും പ്രസവുമൊക്കെ ദൈവത്തിന്റെ അനുഗ്രം കൊണ്ട് കിട്ടുന്നതാണ് അതിൽ നാണം തോന്നേണ്ട യാതൊരു കാരണവുമില്ല. വിവാദങ്ങളോടെല്ലാം പ്രതികരിക്കുന്നയാളല്ല താനെന്നും തന്നെ വിഷമിപ്പിക്കുന്നവയോട് മാത്രമെ പ്രചതികരിക്കാറുള്ളുവെന്നും അവർ പറയുന്നു.