മനാമ: കലജ്ഞർ സെന്മുഴി പേരവെ സംഘടന സംഘടിപ്പിക്കുന്ന പരുപാടിയിൽ പങ്കെടുക്കുന്നതിനായി രാജ്യസഭാ എം പി യും തമിഴ്‌നാട് മുന്മുഖ്യമന്ത്രിയുടെ മകളുമായ കനിമൊഴി ഒക്ടോബർ 26 ന് ബഹറിനിൽ എത്തിച്ചേരും.ഗുദൈബിയായിൽ സ്ഥിതി ചെയ്യുന്ന സ്വിസ്സ് ഇന്റെർനാഷനൽ ഹോട്ടലിൽ വെച്ച് നടക്കുന്ന ദ്രാവിഡ കുടുംബസംഗമത്തിൽ അവർ പങ്കെടുക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന പരുപാടി ഡാഹ്ലിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.ഡി എം കെ പ്രസിഡന്റ് ശ്രീ സ്റ്റാലിന്റെ പേരിലുള്ള 'തലവതി ചോമ്മഴി നൂലകം'എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ചടങ്ങിൽ വെച്ച് നിർവ്വഹിക്കും.പ്രമുഖ എഴുത്ത്കാരനും പത്രപ്രവർത്തകനുമായ സുബ്ബവീരപാണ്ഡ്യനും പരുപാടിയിൽ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർകുളച്ചൽ സാദിക്ക്(പ്രസിഡന്റ),രാജു കല്ലുംപുറം(OICC ഗ്ലോബൽ ജനറൽ സെക്രെട്ടറി)ഗഫൂർകൈപ്പമംഗലം(KMCC വൈസ് പ്രസിഡന്റ്)ബൽരാജ്, സുരേഷ് പൂമലൈ,വെംബുരാജ്,സലിം,സെന്തിൽ കുമാർ,രവി ചന്ദ്രൻ,ആർ കെ മുത്തു,മാലിക് മുബാറക്,വെങ്കടേഷ്,മൈക്കിൾ നെവിസ് എന്നിവർ പങ്കെടുത്തു.