- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറിട്ട അനുഭവുമായി കണിയാപുരം രാമചന്ദ്രൻ ഷൊർട്ട് ഫിലിം ഫെസ്റ്റിവൽ
കുവൈറ്റ് അബ്ബാസിയ യുണേറ്റ്ഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാമതു കണിയാപുരം രാമചന്ദ്രൻ ഷൊർട്ട് ഫിലിം ഫെസ്റ്റിവൽ കുവൈറ്റ് ഇലെ പ്രവാസി സമൂഹത്തിനു വെറിട്ടൊരു അനുഭവം ആയി മാറി. കേരള സഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ ചെയ്‌ർമാൻ വിജയൻ കാരയിൽ ഉത്ഘാടനം ചെയ്ത മേളയിൽ നാട്ടിലും , പ്രവാസ ഭൂവിലും ചിത്രീകരിച മുപ്പത്തഞ്ചൊളം ഹ്രസ്

കുവൈറ്റ് അബ്ബാസിയ യുണേറ്റ്ഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാമതു കണിയാപുരം രാമചന്ദ്രൻ ഷൊർട്ട് ഫിലിം ഫെസ്റ്റിവൽ കുവൈറ്റ് ഇലെ പ്രവാസി സമൂഹത്തിനു വെറിട്ടൊരു അനുഭവം ആയി മാറി. കേരള സഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ ചെയ്‌ർമാൻ വിജയൻ കാരയിൽ ഉത്ഘാടനം ചെയ്ത മേളയിൽ നാട്ടിലും , പ്രവാസ ഭൂവിലും ചിത്രീകരിച മുപ്പത്തഞ്ചൊളം ഹ്രസ്വചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 17 ഹ്രസ്വചിത്രങ്ങളാണു പങ്കെടുത്തത്.
കുവൈറ്റിൽ നിന്നും 11 ഹ്രസ്വചിത്രങ്ങൾ എന്റ്രി നേടി. കുവൈറ്റ് ഇൽ ചിത്രീകരിച്ച വിജു ആന്റണി യുടെ 3ർഡ് ഐ മികച പ്രവാസ ചിത്രം ആയും നിഷാദ് കാട്ടൂരിന്റെ ദ മൊം എന്ന ചിത്രം അഞ്ഞൂരിലധികം പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച പ്രേക്ഷക പ്രിയ ചിത്രം അവാർഡും നേടി. സപ്‌നേഷ് വരാച്ചൽ ന്റെ റോഡ് ടു ഫോറെസ്റ്റ് , പ്രോഫസർ ജോൺ മാത്വുസ് സംവിധാനം ചെയ്ത ദ ഡെസർട്ട് ബേർഡ് , നിഷാദ് കാട്ടൂരിന്റെ ദ മോം എന്നീ ചിത്രങ്ങൾ ജൂറി യുടെ പ്രത്യെക പരാമർശ്ശവും നേടി.
കേരള അസ്സൊസിയേഷൻ പ്രസിഡന്റ് മനോജ്കുമാർ ഉദയപുരം അധ്യക്ഷത വഹിച സമ്മെളനത്തിൽ ,ശ്രീംലാൽ മുരളി സ്വാഗതവും ,അനിൽ കെ ജി, ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നിരയ്യാണത്തിൽ അനുശൊചന പ്രമേയവും, രാജീവ് ജോൺ കണിയാപുരം രാമചന്ദ്രൻ അനുസ്മരണ പ്രമേയവും, ഫെസ്റ്റിവൽ കൺവീനെർ ഷാജി രഘുവരൻ നിൽപു സമർത്തൊടു ഉള്ള ഐക്യദാർദ്ദ്യ പ്രമേയവും അവതരിപ്പിച്ചു. 
ഫെസ്റ്റിവൽ ഡയറക്റ്ററി ഇക്‌ബാൽ കുട്ടമങ്ങലം മാഗസിൻ കൺവീനർ വിനോദ് വാലൂപറമ്പിലിനു നൽകി പ്രകാശനം ചെയ്തു. സാബു എം പീറ്റർ , പ്രവീൺ നന്ദിലത്ത്,സുനിൽ തുറവൂർ, ഷാഹിൻ ചിറയിൻ കീഴു, രൺ ദീപ് രഘു മണിക്കുട്ടൻ എടക്കാട്ടു, ഷൈലേഷ്, മൊഹൻ ജോൺ, സുരെന്ദ്രൻ തുഷാരം, ഹരി, ജിഷ, ബീന സാബു, ഉഷ രാമൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.



