ന്യൂജേഴ്­സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) സംഘടിപ്പിക്കുന്നകാൻജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫ് നടത്തപ്പെട്ടു, ന്യൂ യോർക്ക് സിറ്റിയുടെ വർണ മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കുവാൻ കാൻജ് ഒരുക്കിയ ഇദംപ്രഥമ ന്യൂയോർക്ക് ക്രൂയിസ് നൈറ്റ് കാൻജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് വേദിയായി,

2017 ജൂൺ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാൻജ് മിസ് ഇന്ത്യ 2017 സൗന്ദര്യമത്സരം നടക്കുന്നത്, ന്യൂ ജേഴ്സിയിലുള്ള ഹോട്ടൽ എംബർ ബൻക്വിറ്റ് ഹാളിലാണ്മത്സരം അരങ്ങേറുന്നത്, പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ്എല്ലാവരെയും സ്വാഗതം ചെയ്തു,

കാൻജിന്റെ യൂത്ത് അഫയേഴ്സ് ചെയറും ന്യൂ ജേഴ്സിയുടെ യുവ താരവുമായ കെവിൻജോർജ് ആണ് കാൻജ് മിസ് ഇന്ത്യ 2017 എന്ന പരിപാടിയുടെ ചുക്കാൻപിടിക്കുന്നത്, കാൻജിന്റെ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് ഇതിൽ നിന്നുംകിട്ടുന്ന തുക വിനിയോഗിക്കുമെന്നു അദ്ദേഹം അറിയിച്ചു.

ഗ്രാൻഡ് സ്‌പോൺസർ ജോയ് ആലുക്കാസിന് വേണ്ടി ഫ്രാൻസി വർഗീസ് , പ്രമുഖ സ്‌പോൺസർ ആയപബ്ലിക് ട്രസ്‌റ് റിയാലിറ്റിക്കു വേണ്ടി അരുൺ ഫിലിപ്പ്, അനിയൻ ജോർജ്, മറ്റൊരുപ്രമുഖ സ്‌പോൺസർ യുണൈറ്റഡ് മീഡിയയ്ക് വേണ്ടി സുനിൽ ട്രൈ സ്റ്റാർ, ഫിലിം
ഡയറക്ടർ സോഹൻ ലാൽ, ദിലീപ് വർഗീസ്, മധു കൊട്ടാരക്കര, സജി പോൾ, സൈമൺ ജോർജ് ,ശ്രീധര മേനോൻ, റാം ചീരത്ത്, തോമസ് വിനു അലൻ, രാജു പള്ളത്ത്, , അനിൽ പുത്തൻചിറ, ജയൻ ജോസഫ്, സജി ജോർജ്, , ജിനു അലക്‌സ്, ജിനേഷ് തമ്പി, സുധീർ നമ്പ്യാർ,സാബു സ്‌കറിയ, ഡോക്ടർ ഗോപി നാഥൻ നായർ, അലക്‌സ് ജോൺ , രുഗ്മിണി പത്മകുമാർ, ജോൺ
വർഗീസ്, ബിനു ജോസഫ്, ബിജു കൊമ്പശേരിൽ, ബൈജു വർഗീസ്, ജെയിംസ് നൈനാൻ, രേഖ മേനോൻ,ജോൺ ജോർജ്,ക്രിസ്ടി, ജിജി തയ്യിൽ, ജിമ്മി തുംകുഴി, ട്രസ്ടി ബോർഡ് അംഗങ്ങൾ :ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, ട്രസ്ടി ബോർഡ് അംഗങ്ങളായ ജിബി തോമസ്
മോളോപറമ്പിൽ,റോയ് മാത്യു, മാലിനി നായർ, ആനി ജോർജ്,സ്മിത മനോജ്, ജോൺ തോമസ്,ഷിജോ പൗലോസ്, തുടങ്ങി അനേകം വ്യക്തികൾ കിക്ക് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

സ്വപ്‌ന രാജേഷ്, വൈസ് പ്രസിഡന്റ് അജിത് കുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറിജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറർ എബ്രഹാം ജോർജ്,ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്‌സ്),പ്രഭു കുമാർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), കെവിൻ ജോർജ് (യൂത്ത്അഫയേഴ്‌സ്) ദീപ്തി നായർ (കൾച്ചറൽ അഫയേഴ്‌സ് ), അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യൽ), ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) തുടങ്ങിയവർ മത്സരത്തിന്റെവിജയത്തിനായി പ്രവർത്തിക്കുന്നു.

എൻട്രി പാസ്സുകളടക്കം കൂടുതൽ വിവരങ്ങൾക്ക് - കെവിൻ ജോർജ് - 908 - 463 -
5873.- അജിത് കുമാർ - 732-735-8090.