ന്യൂ ജേഴ്സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) ഇദംപ്രഥമാംയി നടത്തുന്ന കാൻജ് മിസ് ഇന്ത്യ 2017 വിജയിയെ കാത്തിരിക്കുന്നത് പരിപാടിയുടെ പ്രധാന പ്രായോജകരും വേൾഡ് ഫേമസ് ജ്യുവലറുമായ ജോയ് ആലുക്കാസ് ഗ്രൂപ്പ് സമ്മാനിക്കുന്ന ഡയമെൻഡ് നെക്ലസ് !

ഡയമെൻഡ് നെക്ലസ് കഴുത്തിലണിയുവാനും മറ്റനേകം സമ്മാനങ്ങൾ നേടിയെടുക്കുവാനുമായി ഇരുപതോളം യുവ സുന്ദരികളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്, കാൻജ് മിസ് ഇന്ത്യ 2017യുടെ ഭാഗമാകുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് കിക്ക് ഓഫ് ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെ ജോളി ആലുക്കാസ് പറഞ്ഞു.

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചതിനു പിന്നിലെ പ്രധാന ഉദ്ദേശം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ കഴിവുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിനും കൂടാതെ ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ഏഷ്യയിൽ നിന്നുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനും ആയി വിനിയോഗിക്കുവാനാണെന്നും പ്രസിഡന്റ് സ്വപ്ന രാജേഷ് അറിയിച്ചു,

2017 ജൂൺ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാൻജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം ന്യൂ ജേഴ്സിയിലുള്ള എംബർ ഹോട്ടലിൽ അരങ്ങേറുന്നത്, മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്, പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.kanj.org സന്ദർശിക്കുക, കൂടുതൽ വിവരങ്ങൾക്ക് സ്വപ്‌ന രാജേഷ് - 732 -910 -7413, അജിത് കുമാർ ഹരിഹരൻ - 732 - 735 - 8090, ജെയിംസ് ജോർജ്, കെവിൻ ജോർജ് - 908 - 463 - 5873