ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (കാൻജ് ) ഓണാഘാഷം 2017 സെപ്റ്റംബർ 16 ശനിയാഴ്ച ന്യൂ ജേഴ്സി മോണ്ട് ഗോമറി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്ന പേരുകേട്ട കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ആഘോഷച്ചടങ്ങുകൾ ഉച്ചക്ക് 12 മണിയോടെ ആരംഭിക്കും.

പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ വർണപ്പകിട്ടാർന്ന മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായഎഴുന്നള്ളത്തും പുലികളി അടക്കം തനതായ കേരളീയ കലാ സാംസ്‌കാരിക രുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും ചടങ്ങുകൾക്ക് മാറ്റു കൂട്ടും.

മെഗാ അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ ഓണത്തനിമയാർന്ന പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകർ ഇത്തവണയും അണിയിച്ചൊരുക്കുന്നു, സിത്താർ പാലസ് വിളമ്പുന്ന വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യ ഒരു നവ്യ അനുഭവമാകും..രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളിൽ അമേരിക്കയിലെ പ്രമുഖ കലാസംഘടനകൾ പങ്കെടുക്കും,

താരാ ആർട്‌സ് അവതരിപ്പിക്കുന്ന ഷോ 2017 എന്ന ഡാൻസ് മ്യൂസിക് കോമഡി ഷോ ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റ് കൂട്ടും, വിനീത്, ലക്ഷ്മി ഗോപാല സ്വാമി, സുബി, പ്രചോദ് വിവേകാനന്ദ് തുടങ്ങി നല്ല ഒരു താര നിരയാണ് ആഘോഷങ്ങൾക്ക് നിറം പകരുവാൻ ഇത്തവണ എത്തുന്നത്,

പ്രസിഡന്റ് സ്വപ്ന രാജേഷ് ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ട്രഷറർ എബ്രഹാം ജോർജ്, വൈസ് പ്രസിഡന്റ് അജിത് കുമാർ രാജൻ , ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), കെവിൻ ജോർജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായർ (കൾച്ചറൽ അഫയേഴ്‌സ് ), അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യൽ ), ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) കൂടാതെ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, ട്രസ്ടി ബോർഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പിൽ,റോയ് മാത്യു, മാലിനി നായർ, സ്മിത മനോജ്, ജോൺ തോമസ്, മാലിനി നായർ, ആനി ജോർജ് തുടങ്ങി അനേകം വ്യക്തികൾ അടങ്ങിയ വിവിധ കമ്മറ്റികൾ ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്നു.ഏഷ്യാനെറ്റ്, പ്രവാസി, ഫ്ളവേഴ്സ്, അശ്വമേധം ന്യൂസ്, ഇമലയാളി, സംഗമം ന്യൂസ് തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും

ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള ഭൂരിഭാഗം ടിക്കറ്റുകൾ ഇതിനോടകം ചിലവഴിഞ്ഞതായി സംഘാടകർ അറിയിച്ചു, പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇനിയുള്ള ചുരുക്കം സീറ്റുകൾ എത്രയും പെട്ടന്ന് കാൻജ്.ഒ ആർ ജ് വഴിയോ കമ്മറ്റി അംഗങ്ങൾ വഴിയോ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

സ്വപ്ന രാജേഷ് - 732 -910 -7413,
അജിത് കുമാർ ഹരിഹരൻ - 732 - 735 - 8090,
ജെയിംസ് ജോർജ് - 973 - 985 - 8432,
എബ്രഹാം ജോർജ് - 973 - 204 - 8978

അല്ലെങ്കിൽ കാൻജ് വെബ്‌സൈറ്റ് സന്ദർശിക്കുക.