- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ഓണാഘോഷങ്ങൾ ഗംഭീരമായി
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ്‌ന്യൂജേഴ്സിയുടെ (കാൻജ് ) ഓണാഘാഷം 2017 സെപ്റ്റംബർ 16 ശനിയാഴ്ച ന്യൂജേഴ്സി മോണ്ട് ഗോമറി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു! നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്ന പേരുകേട്ട കേരളാ അസോസിയേഷൻഓഫ് ന്യൂജേഴ്സിയുടെ ആഘോഷച്ചടങ്ങുകൾ ഉച്ചക്ക് 12 മണിക്ക് കേരളത്തനിമയാർന്നപാരമ്പര്യ രീതിയിലുള്ള വിഭവ സമൃദ്ധമായ സദ്യയോടെ ആരംഭിച്ചു. മാലിനി നായരുടെ നേതൃത്വത്തിൽ 'ജിമിക്കിക്കമ്മൽ' എന്ന ഗാനത്തിനൊത്തു ചുവടുകൾവച്ച ഫ്‌ലാഷ് മൊബ് സർവരുടെയും ശ്രദ്ധ ആകർഷിച്ചു,നന്ദിനി മേനോന്റെ നേതൃത്വത്തിൽ മെഗാഅത്തപ്പുക്കളം അണിയിച്ചൊരുക്കിയിരുന്നു,പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലി യേന്തിയ യുവതികളുടെയും ബാലികമാരുടേയുംഅകമ്പടിയോടെ വർണപ്പകിട്ടാർന്ന മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായഎഴുന്നള്ളത്ത് ചടങ്ങുകൾക്ക് മാറ്റു കൂട്ടി. വേദിയിലേക്ക് ഘോഷയാത്രയോടൊപ്പംഎഴുന്നെള്ളിയ മാവേലിയെ ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു. തുടർന്ന് മാലിനി നായർ നേതൃത്വം കൊടുത്ത തിരുവാതിര ഹൃദ്യമ
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ്‌ന്യൂജേഴ്സിയുടെ (കാൻജ് ) ഓണാഘാഷം 2017 സെപ്റ്റംബർ 16 ശനിയാഴ്ച ന്യൂജേഴ്സി മോണ്ട് ഗോമറി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു!
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്ന പേരുകേട്ട കേരളാ അസോസിയേഷൻഓഫ് ന്യൂജേഴ്സിയുടെ ആഘോഷച്ചടങ്ങുകൾ ഉച്ചക്ക് 12 മണിക്ക് കേരളത്തനിമയാർന്നപാരമ്പര്യ രീതിയിലുള്ള വിഭവ സമൃദ്ധമായ സദ്യയോടെ ആരംഭിച്ചു.
മാലിനി നായരുടെ നേതൃത്വത്തിൽ 'ജിമിക്കിക്കമ്മൽ' എന്ന ഗാനത്തിനൊത്തു ചുവടുകൾവച്ച ഫ്‌ലാഷ് മൊബ് സർവരുടെയും ശ്രദ്ധ ആകർഷിച്ചു,നന്ദിനി മേനോന്റെ നേതൃത്വത്തിൽ മെഗാഅത്തപ്പുക്കളം അണിയിച്ചൊരുക്കിയിരുന്നു,പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലി യേന്തിയ യുവതികളുടെയും ബാലികമാരുടേയുംഅകമ്പടിയോടെ വർണപ്പകിട്ടാർന്ന മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായഎഴുന്നള്ളത്ത് ചടങ്ങുകൾക്ക് മാറ്റു കൂട്ടി. വേദിയിലേക്ക് ഘോഷയാത്രയോടൊപ്പംഎഴുന്നെള്ളിയ മാവേലിയെ ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു.
തുടർന്ന് മാലിനി നായർ നേതൃത്വം കൊടുത്ത തിരുവാതിര ഹൃദ്യമായ ഒരു അനുഭവമായി.അഭിഷേക് ഹരിഹരൻ അമേരിക്കൻ ദേശീയഗാനവും ജോസഫ് ചിറയിൽ ഇന്ത്യൻ ദേശീയ ഗാനവുംആലപിച്ചു,ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്‌വിശിഷ്ടാഥികളെയടക്കം എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു, ഇന്ത്യൻകോൺസുലേറ്റിനെ പ്രതിനിധീകരിച്ച് ദേവദാസൻ നായർ മുഖ്യ അതിഥിയായി ചടങ്ങിൽ എത്തിയിരുന്നു, കൂടാതെ പ്രമുഖ ഗായിക കെ എസ ചിത്ര, കേരള മീഡിയ അക്കാദമിചെയർമാൻ ആർ എസ് ബാബു തുടങ്ങി മറ്റനേകം വ്യക്തികളും ചടങ്ങിൽ പങ്കെടുക്കുവാൻസന്നിഹിതരായിരുന്നു,
തുടർന്ന് മുഖ്യ അതിഥി ദേവദാസൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് സ്വപ്ന രാജേഷ്, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ട്രഷറർ എബ്രഹാംജോർജ്, പ്രത്യേക ക്ഷണിതാവായി എത്തിയിരുന്ന രേഖ നായർ, വൈസ് പ്രസിഡന്റ് അജിത്കുമാർ ഹരിഹരൻ , ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ജോയിന്റ് ട്രഷറർ സണ്ണി
വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാർ (പബ്ലിക്ആൻഡ് സോഷ്യൽ അഫയേഴ്‌സ്), കെവിൻ ജോർജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായർ(കൾച്ചറൽ അഫയേഴ്‌സ് ), അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യൽ ), ജോസഫ് ഇടിക്കുള(മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) കൂടാതെ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ,ട്രസ്ടി ബോർഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പിൽ, റോയ് മാത്യു, മാലിനി
നായർ, സ്മിത മനോജ്, ജോൺ തോമസ്, ആനി ജോർജ് എന്നിവരും വേദിയിൽ ചടങ്ങിൽപങ്കെടുത്തു.
തുടർന്ന് രേഖ നായരെ ആദരിക്കുന്ന ചടങ്ങു നടന്നു, ദേവദാസൻ നായർ രേഖയ്ക്പൂച്ചെണ്ട് നൽകി സ്വീകരിച്ചു, തുടർന്ന് നടന്ന പ്രസംഗത്തിൽ രേഖ നായർ തന്റെഅനുഭവങ്ങളെക്കുറിച്ചും അത് നൽകിയ ആത്മസംതൃപ്തിയെ ക്കുറിച്ചും സംസാരിച്ചു,
കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി രൂപമെടുത്തതിന് ശേഷമുള്ള സംഭവബഹുലമായവളർച്ചയെക്കുറിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടന്നു, കാൻജിന്റെ ചാരിറ്റിപ്രവർത്തനങ്ങളെക്കുറിച്ചും മറ്റു സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും നന്ദിനിമേനോൻ (ചാരിറ്റി അഫയേഴ്‌സ്) അതിഥികളോട് വിശദീകരിച്ചു,ശേഷം പ്രസിഡന്റ് സ്വപ്ന രാജേഷ് താൻ സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ വിവിധപ്രവർത്തനങ്ങളുടെ ഒരു രൂപരേഖ വേദിയിൽ അവതരിപ്പിച്ചു, മുൻകാലങ്ങളെ അപേക്ഷിച്ചുകൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ എല്ലാവരുടെയും സഹകരണം ലഭിച്ചതിൽ ഉള്ളനന്ദിയും പ്രസിഡന്റ് അറിയിച്ചു,
തുടർന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ എല്ലാവർക്കും ഓണാശംസകൾനേർന്നു കൊണ്ട് സംസാരിച്ചു,കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിപാദിച്ച വീഡിയോ പ്രെസെന്റഷന്ശേഷം മാസ്റ്റർ റിത്വിക് രാജേഷ് പാടിയ ഓണപ്പാട്ടോടു കൂടി കാൻജിന്റെകലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധങ്ങളായ പരിപാടികൾ അരങ്ങേറി,റുബീന, പ്രവീണ മേനോൻ, നീന ഫിലിപ്പ്,സുമ നായർ, തോമസ് എബ്രഹാം തുടങ്ങിയവരടക്കംഅനേകം പ്രതിഭകൾ വേദിയിലെത്തി, ശേഷം കാൻജ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തുവിജയികളായ സെക്കൻഡ് റണ്ണർ അപ്പ് എലിസബത്ത് സഖറിയ, ഫസ്റ്റ് റണ്ണർ അപ്പ്‌നികിത ഹരികുമാർ ,കാഞ്ച് മിസ് ഇന്ത്യ വിജയി ആയ സന നമ്പ്യാർ എന്നിവരെസദസിനു പരിചയപ്പെടുത്തി,
ട്രഷറർ എബ്രഹാം ജോർജ് ഓണാഘോഷം വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു,ശേഷം മനോജ് കൈപ്പള്ളി പാടിയ തനി നാടൻ ഓണപ്പാട്ടുകൾ സദസിന്റെ കൈയടി നേടി,കാൻജിന്റെ അനേകം കലാകാരന്മാരും മനോജ് കൈപ്പള്ളിയുടെ കൂടെ പാട്ടുകൾക്ക്
അനുസരിച്ചു വേദിയിൽ ആടിത്തിമിർത്തു, പ്രവീണ മേനോൻ പരിപാടിയുടെ അവതാരികആയിരുന്നു.
തുടർന്ന് താരാ ആർട്‌സ് അവതരിപ്പിച്ച ഷോ 2017 എന്ന ഡാൻസ് മ്യൂസിക് കോമഡി ഷോആരംഭിച്ചു, വിനീത്, ലക്ഷ്മി ഗോപാല സ്വാമി, സുബി, പ്രചോദ് കലാഭവൻ, വിവേകാനന്ദ്തുടങ്ങിയ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച വിവിധങ്ങളായ പരിപാടികൾ മികച്ചനിലവാരം പുലർത്തി,
ത്രീ ഐ ഇൻഫോടെക്, എസ് ഡി കാപിറ്റൽ ഫണ്ടിങ്,ഡെയിലി ഡിലൈറ്റ്, സിത്താർ പാലസ്,സബിൻസ കോർപറേഷൻ, അപരാജിത ന്യൂ യോർക്ക് ലൈഫ് ,ജോർജ് ജോസഫ് മാസ് മ്യൂച്വൽ, ലോഓഫീസ് ഓഫ് തോമസ് അലൻ, ശാന്തിഗ്രാം ആയുർവേദ,സെഡാർ ഹിൽ പ്രെപ് സ്‌കൂൾ, അശ്വമേധംപബ്ലിക്കേഷൻസ്, പബ്ലിക് ട്രസ്‌റ് റീയൽറ്റി, മീഡിയ ലോജിസ്റ്റിക്‌സ് തുടങ്ങിയപ്രമുഖ കമ്പനികൾ പ്രൊഗ്രാം സ്‌പോൺസർമാരായിരുന്നു.
ഏഷ്യാനെറ്റിനുവേണ്ടി കൃഷ്ണ കിഷോർ, രാജു പള്ളത്ത്, ഷിജോ പൗലോസ്, പ്രവാസിചാനലിന് വേണ്ടി സുനിൽ ട്രൈ സ്റ്റാർ,സുനിത അനീഷ്, എക്‌സ് എൽ സ്റ്റാർ വെബ് ടിവിജിനോ ജേക്കബ്,റിക്‌സൺ സേവ്യർ, ഫ്ളവേഴ്സ് ചാനലിന് വേണ്ടി രാജൻ ചീരൻ ,മഹേഷ്‌കുമാർ, പ്രവീണ മേനോൻ, ഇമലയാളി ന്യൂസിനു വേണ്ടി ജോർജ് ജോസഫ്, അശ്വമേധം ന്യൂസിനു
വേണ്ടി മധു രാജൻ കൊട്ടാരക്കര, സംഗമം ന്യൂസ് പ്രതിനിധികൾ തുടങ്ങിയവർപങ്കെടുത്തു,ജോൺ മാർട്ടിൻ പ്രൊഡക്ഷന്‌സിനു വേണ്ടി ജോൺ മാർട്ടിൻ, സൗമ്യ ജോൺ ടീം മിഴിവാർന്നചിത്രങ്ങൾ പകർത്തി.എട്ടു മണിയോട് കൂടി ആഘോഷങ്ങൾക്ക് സമാപനമായി.