ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ഇദംപ്രഥമമായി ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ന്യൂജേഴ്­സിയിൽ എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ചാണ് 'ജിംഗിൾ ബെൽസ്' എന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ അരങ്ങേറിയത്.

കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്, മാലിനി നായർ, നീന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നൃത്ത പരിപാടികളും ഫാഷൻ ഷോയും ജെംസൺ കുര്യാക്കോസ് ആലപിച്ച ഗാനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി.ഏറ്റവും ശ്രദ്ധേയമായത് തനതു വേഷം ധരിച്ചു സമ്മാനങ്ങളുമായെത്തിയ സാന്റാ ക്ലോസ് ആയിരുന്നു, കലാപരിപാടികൾക്കുപരിയായി എല്ലാവരും ഒന്നിച്ചു കൂടുന്നതിനും പരിചയങ്ങൾ പുതുക്കുന്നതിനും കാൻജ് ജിംഗിൾ ബെൽസ് ഒരു വേദിയായി, വളരെ ആഹ്ളാദത്തോടെ പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്ന ജനപങ്കാളിത്തം അതിന് ഉദാഹരണമായിരുന്നു എന്ന് സംഘാടകർ പറഞ്ഞു.

കാൻജ് പ്രസിഡന്റ് അലക്‌സ് മാത്യു, കൺവീനർ അജിത് ഹരിഹരൻ, സെക്രട്ടറി സ്വപ്ന രാജേഷ് കോ കൺവീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്, ജെയിംസ് ജോർജ്, നീനാ ഫിലിപ്പ്, ട്രഷറർ ജോൺ വർഗീസ്, ജോയിന്റ് സെക്രട്ടറി ജയൻ എം ജോസഫ്, എക്സ്സ് ഒഫീഷ്യൽ റോയ് മാത്യു, ജോയിന്റ് ട്രഷറർ പ്രഭു കുമാർ, ദീപ്തി നായർ, ജോസഫ് ഇടിക്കുള, ആനീ ജോർജ്, എബ്രഹാം ജോർജ് തുടങ്ങിയവർ അടങ്ങിയ കമ്മിറ്റിയാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

അനിയൻ ജോർജ്, ദിലീപ് വർഗീസ്, ജിബി തോമസ്, ബീനാ മേനോൻ, സജി പോൾ , മധു രാജൻ.രാജു പള്ളത്ത്, ജോ പണിക്കർ, സുനിൽ ട്രൈ സ്റ്റാർ, ഷാജി എഡ്വേർഡ്, ഷീല ശ്രീകുമാർ, രാജൻ ചീരൻ, ജോസ് വിളയിൽ, ജോസ് തേനിപ്ലാക്കൽ, സുധീർ കുമാർ, അനിൽ പുത്തൻചിറ, ഗോപി നാഥൻ നായർ,സണ്ണി വാലിപ്ലാക്കൽ, സജി മാത്യു, മഹേഷ് മുണ്ടയാട്, ഇവന്റ് ക്യാറ്റ്സ് വിജി ജോൺ തുടങ്ങി അനേകർ പരിപാടിയിൽ പങ്കെടുത്തവരിൽ പെടുന്നു.

എല്ലാവർക്കും കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേർന്നു കൊണ്ട് ഡിന്നറോടു കൂടി ആഘോഷങ്ങൾ സമാപിച്ചു.