കണ്ണൂർ: 2019 ഫെബ്രുവരി മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിച്ച കാസർകോട് കാഞ്ഞങ്ങാട്ടെ ആലാമി പുതിയ ബസ്റ്റാൻഡ് ടെർമിനലിലെ കടമുറികൾ നശിക്കുന്നു. ടെൻഡർ നൽകി ആളുകൾക്ക് കച്ചവടം ചെയ്യാനായി കൊടുക്കേണ്ട സമയം അതിക്രമിച്ചു എങ്കിലും പലരുടെയും അലംഭാവം കാരണം നൂറിൽപരം വരുന്ന കടമുറികൾ ആണ് നശിക്കുന്നത്.

മന്ദഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ കാലങ്ങൾ എടുത്തായിരുന്നു ഈ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. ഇതിനോട് ചേർന്ന് 45 ലക്ഷം രൂപ ചെലവിട്ട് ഷീ ലോഡ്ജ് എന്ന ഒരു പുതിയ പദ്ധതിയും ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കായി മാത്രം ബസ്റ്റാൻഡ് നോട് ചേർന്ന് ഒരു ലോഡ്ജ് എന്നതായിരുന്നു ആശയം.

എന്നാൽ ഇന്ന് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണം ആയിരിക്കുകയാണ് ഈ ബസ്റ്റാൻഡ് നോട് ചേർന്നു ശുചിമുറികളും ഈ ഷീ ലോഡ്ജും. കടമുറികൾ മിക്കതും തുരുമ്പെടുത്തു മറ്റും നശിക്കാൻ തുടങ്ങി. ഷീ ലോഡ്ജ് ഇതുവരെ പൂർണസ്ഥിതിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുമില്ല. പലരും പലവട്ടം ഇതിനെതിരെ വിമർശനമുയർത്തി എങ്കിലും ഇപ്പോഴും ഇതിന് ഒരു ഉത്തരം കിട്ടിയിട്ടില്ല.

സമീപത്തുള്ള കടക്കാർക്ക് കച്ചവടം കുറയുന്നതിനാൽ അവരുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇത്തരത്തിലൊരു ടെൻഡർ വിളിക്കാതെ ഈ പദ്ധതി വൈകിപ്പിക്കുന്നത് എന്നുള്ള ആരോപണം ശക്തമായിട്ടുണ്ട്. ലേലം രണ്ടുപ്രാവശ്യം വിളിക്കാനായി വെച്ചു എങ്കിലും കൊറോണ കാരണം അതു നടന്നില്ല എന്ന് മുട്ട് ന്യായം പറഞ്ഞ് അധികൃതർ ഒഴിവായി. കുതിരവട്ടം പപ്പു പണ്ടൊരു സിനിമയിൽ പറഞ്ഞതുപോലെ ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞു ഒഴിവാക്കുകയാണ് അധികൃതർ.

ഇപ്പോഴത്തെ കൗൺസിലറായ വി വി രമേശൻ എന്ന വ്യക്തിയാണ് ഇത് വൈകിപ്പിക്കാനുള്ള കാരണം എന്നും ആരോപണം ശക്തമായിട്ടുണ്ട്. കോടികൾ ചെലവഴിച്ച് തുടങ്ങിയ ഒരു പദ്ധതി എങ്ങുമെത്താതെ നിൽക്കുക എന്നത് കേരളത്തിൽ പുത്തരിയല്ല. പല രീതിയിലുള്ള സംരംഭങ്ങളെ മുഖ്യമന്ത്രി കേരളത്തിലേക്ക് ആകർഷിക്കുന്ന സമയത്താണ് നേരാംവണ്ണം ലേലം വിളിക്കാത്തതിനാൽ ഇത്രയും വലിയ പദ്ധതി തുലാസിൽ ആവുന്നത്.

2019 ഫെബ്രുവരി 22ന് മുഖ്യമന്ത്രിയും മന്ത്രി ഇ.ചന്ദ്രശേഖരൻ ചേർന്നായിരുന്നു ഈയൊരു ബസ്റ്റാന്റിനോട് ന്നോട് ചേർന്ന് ശുചിമുറികളും മറ്റു പത്തോളം വരുന്ന പദ്ധതികളും ജനങ്ങൾക്കായി സമർപ്പിച്ചത്. അന്ന് സമർപ്പിച്ചശേഷം കാര്യമായി ഒരു മാറ്റവും നീക്കവും ഈ പദ്ധതിക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല. പല ആളുകളും ഇന്നത്തെ കാലത്ത് കച്ചവടം ചെയ്യാൻ കഴിയുന്നില്ല എന്നു പറയുന്ന സാഹചര്യത്തിലാണ് നൂറിൽപരം കടമുറികൾ കാഞ്ഞങ്ങാട് ഈ ബസ്റ്റാൻഡിൽ ഉണ്ടായിട്ടും അതൊക്കെ നശിച്ചുപോകുന്ന ഈ ദുരവസ്ഥ.