- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്ത കുട്ടിയെ ബന്ധുവീട്ടിലാക്കി; ഏഴു വയസ്സുള്ള മകനും ഭർതൃപിതാവിനുമൊപ്പം യുവതിയെ കാണാനില്ല; 61 വയസ്സുകാരന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം; ഒളിച്ചോട്ടത്തിന് പിന്നിൽ പ്രണയമോ കുടുംബ കലഹമോ എന്ന് ആർക്കും അറിയില്ല; കാഞ്ഞങ്ങാട്ട് നിന്നൊരു അത്യപൂർവ്വ കേസ് ഇങ്ങനെ
കാഞ്ഞങ്ങാട്: കാസർകോട് നിന്ന് ഏവരേയും ഞെട്ടിച്ചൊരു ഒളിച്ചോട്ട വാർത്ത. യുവതി ഏഴ് വയസ്സുള്ള മകനെയും കൂട്ടി 61 വയസുകാരനായ ഭർതൃപിതാവിനൊപ്പം വീടുവിട്ടതായി പരാതി.
മലയോര മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആംബുലൻസ് ഡ്രൈവറായ യുവാവിന്റെ 33കാരിയായ ഭാര്യയാണ് മകനെയും കൂട്ടി ഭർത്താവിന്റെ പിതാവിനൊപ്പം പോയത്. 61കാരന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.
ഈ ഒളിച്ചോട്ടത്തിന് പിന്നിൽ പ്രണയമുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും പൊലീസ് അന്വേഷണം നടത്തുകയാണ്. മൂത്ത കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് യുവതി ഇളയ കുട്ടിയെയും കൂട്ടി ഭർതൃപിതാവിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഇവരെ പിടിച്ചാൽ ബാലാവകാശ നിയമം ആരോപിക്കാൻ സാധ്യതയുണ്ട്.
വീടു വിട്ട് പോയവർ പയ്യന്നൂർ ഭാഗത്തുള്ളതായി വിവരമുണ്ട്. വീട്ടിൽ പലപ്പോഴും വഴക്ക് നടന്നിരുന്നതായി നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. യുവതി ഭർത്താവുമായി സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ