കൊച്ചി;കൊച്ചിയിൽ ദിവസങ്ങളോളം തങ്ങി കഞ്ചാവ് വിൽപ്പന നടത്തി മടങ്ങിയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ.

ആലപ്പുഴ അമ്പലപ്പുഴ പാതിരപ്പള്ളി പൂങ്കാവ് പുതുവൽ വടക്കേ വീട്ടിൽ അബ്രഹാം മകൻ പ്രദീപിനെ(24)യാണ് 52-ഗ്രാം കഞ്ചാവുമായി അധികൃതർ പിടികൂടിയത്.ഇന്നലെ എറണാകുളം എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ ഇടപ്പള്ളിയിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രദീപ് യോഗത്തിന് ശേഷമുള്ളത് ചെറിപൊതികളാക്കി 10-15 ഗ്രാം വരുന്ന പൊതികളാക്കി വിൽപ്പനനടത്തി വരികയായിരുന്നു.ഒരു പൊതിക്ക് 500 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

ആലപ്പുഴയിലെ നിന്നും ഇടപ്പള്ളിയിൽ എത്തി രണ്ടും മൂന്നും ദിവസം തങ്ങി കഞ്ചാവ് വിറ്റശേഷമാണ് പ്രദീപ് മടങ്ങിയിരുന്നത്. സി ഐ അൻവർ സാദത്ത് ,സിഇഒഎസ് സിദ്ധാർത്ഥ് ,ദീപു തോമസ് പിഒഎസ് ഉദയകുമാർ ,വിനോദ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.