ആലുവ: മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള ഒരു ഹോണ്ട സിറ്റി കാറിൽ രണ്ട് പേർ ചേർന്ന് ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നത് കൈയോടെ പിടിച്ച് എക്‌സൈസ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റ്റെ അടിസ്ഥാനത്തിൽ  നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് അറസ്റ്റുകൾ.

അങ്കമാലി - ആലുവ ദേശീയ പാതയിൽ കോട്ടായി ഭാഗത്ത് വെച്ച് വാഹനം കണ്ടെത്തി തടഞ്ഞു നിറുത്തി പരിശോധിച്ചതിൽ കാറിന്റ്റെ പിൻ സീറ്റിന്റെ  ഉള്ളിൽ അതി വിദഗ്ദമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിൽ 18  പായ്ക്കറ്റുകളിലായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന വിപണിയിൽ കാൽ കോടിയോളം രൂപ വിലമതിക്കുന്ന 40 കിലയോളം കഞ്ചാവ് കണ്ടെത്തി. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര  ചന്ദ്രപ്പൂർ സ്വദേശി എസ്. കെ .മുരുകൻ (41)എന്നിവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

എംഎച്ച് 34 കെ 4061എന്ന രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറും തുടർ നടപടികൾക്കായി  ആലുവ എക്‌സൈസ് സർക്കിൾ പാർട്ടിക്ക് കൈമാറി.ട സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സക്വാഡിന്റെ തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ. വി വിനോദ്, ടി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ,റോയി.എം. ജേക്കബ്ബ്, പ്രിവന്റീവ് ആഫീസർമാരായ മുസ്തഫ ചോലയിൽ, ഗോപി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്, രാജേഷ്, ഷംനാദ്, മുഹമ്മദലി,എം എം അരുൺ, ബസന്ത്, അനൂപ് പി. ജി.വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ ധന്യ എം. എ , എക്സൈസ് ഡ്രൈവർ  കെ. രാജീവ് എന്നിവരും ടീമിലുണ്ടായിരുന്നു.