ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ന്യൂ ജേഴ്സി ആസ്ഥാനമായുള്ള , വമ്പിച്ച ജനപങ്കാളിത്വത്തി ന്റ്‌റെ നേർകാഴ്ചയായ പ്രമുഖ മലയാളി സംഘടന കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) 2018 ലേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠേൃന തിരഞ്ഞെടുത്തു,ഡിസംബർ 10 ശനിയാഴ്ച എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ച് നടന്ന ആനുവൽ ജനറൽ ബോഡി ആണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ജെയിംസ് പി ജോർജ് ആണ് പുതിയ പ്രസിഡന്റ്, ദീപ്തി നായർ സെക്രട്ടറി, ഇടിക്കുള ജോസഫ് ട്രഷറർ.

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് ജയൻ എം ജോസഫ് , ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി , ജോയിന്റ് ട്രഷറർ ബൈജു വർഗീസ് , ഡോ:സോഫി വിൽസൺ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്‌സ്) , സൗമ്യ റാണ (കൾച്ചറൽ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യൽ ) ബസന്ത് എബ്രഹാം (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) എന്നിവർ ആണ് 2018 എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് പുതിയ അംഗങ്ങൾ, പുതിയ ട്രസ്റ്റി ബോർഡ് ചെയർ പേഴ്‌സൺ ആയി ആനി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.

സിറിയക് കുന്നത്ത് ആണ് ഓഡിറ്റർ, ട്രസ്റ്റി ബോർഡ് മെമ്പർ ജോൺ തോമസിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് എക്‌സ് ഒഫീഷ്യൽ ആയിരുന്ന അലക്‌സ് മാത്യു നോമിനേറ്റ് ചെയ്യപ്പെട്ടു.

അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണക്കു നന്ദി പറഞ്ഞ പ്രസിഡന്റ് ജെയിംസ് പി ജോർജ് ഈ വർഷവും എല്ലാവരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായി അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി ട്രസ്ടി ബോർഡ് ചെയർമാൻ ജോസ് വിളയിൽ ആശംസിച്ചു. ഫോമാ ജനറൽ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് മെംബറുമായ ജിബി തോമസ് മോളോപ്പറമ്പിൽ , റോയ് മാത്യു, മാലിനി നായർ, ആനി ജോർജ്,സ്മിത മനോജ്, ജോൺ തോമസ്,ദിലീപ് വർഗീസ്, അനിയൻ ജോർജ്, ജയ് കുളമ്പിൽ, അലക്സ് മാത്യു, ഡോ:സോഫി വിൽസൺ, സഞ്ജീവ്കുമാർ കൃഷ്ണൻ, സ്വപ്ന രാജേഷ്, ജോൺ വർഗീസ്, അജിത് കുമാർ ഹരിഹരൻ, മുൻ ട്രസ്ടീ ബോർഡ് ചെയർമാൻ സജി പോൾ ,ജൂഡി പോൾ, ജിനേഷ് തമ്പി, ജിനു അലക്സ്, ബസന്ത്, നീനാ ഫിലിപ്പ്, ജയൻ എം ജോസഫ്, പ്രഭു കുമാർ, ദീപ്തി നായർ, ജോസഫ് ഇടിക്കുള , ഷീല ശ്രീകുമാർ, ഡോക്ടർ ഗോപി നാഥൻ നായർ, രാജൻ ചീരൻ,ഷിറാസ് , മാലിനി നായർ, അലക്‌സ് ജോൺ , രുഗ്മിണി പത്മകുമാർ, സണ്ണി വാലിപ്ലാക്കൻ, സുനിൽ ട്രൈ സ്റ്റാർ, സജി എബ്രഹാം തുടങ്ങി അനേകം അംഗങ്ങൾ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.