- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ കുടുക്കിയുള്ള സഹോദരിയുടെ മൊഴിക്ക് പിന്നിൽ കലാമ്മാ ടച്ച്; വെൺമണിയിലെ വിവാഹ ദല്ലാൾ കുടുങ്ങും; പരമാവധി തെളിവ് ശേഖരിച്ച് ശ്രീകലയെ പൂട്ടാൻ പൊലീസ്; കഞ്ഞിക്കുഴിയിൽ സത്യം തെളിയുമ്പോൾ
ഇടുക്കി;സ്വന്തം സഹോദരനെയും സുഹൃത്തുക്കളെയും പീഡനക്കേസ്സിൽ കുടുക്കുന്ന തരത്തിൽ മൊഴിനൽകാൻ 14 കാരിയായ സഹോദരിയെ ഉപയോഗപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ 33 കാരിയെ അഴിക്കുള്ളിലെത്തിയാക്കാൻ പൊലീസ് നടപടികൾ ഊർജ്ജിതം.
കഴിഞ്ഞമാസം 20-ന് കഞ്ഞിക്കുഴി പൊലീസിൽ രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഘക്കേസിലുണ്ടായ അപ്രതീക്ഷത വഴിത്തിരിവിലാണ് വെൺമണി സ്വദേശിയും വിവാഹ ദല്ലാളുമായ ഇരയുടെ അടുപ്പക്കാരി ശ്രീകല പൊലീസ് കേസിൽ കുടുങ്ങിയത്.
തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ദുരുപയോഗം ചെയ്തതിനും കഞ്ഞിക്കുഴി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
എല്ലാവശങ്ങളും പരിശോധിച്ച് ,പരമാവധി തെളിവുശേഖരത്തിനുശേഷം അറസ്റ്റുനടപടികളിലേയ്ക്ക് നീങ്ങുന്നതിനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബലാത്സംഗക്കേസ്സിലെ ഇരയായ 14 കാരിയെക്കൊണ്ട് മജിസ്ട്രേറ്റിനുമുന്നിൽ വീണ്ടും മൊഴികൊടുപ്പിക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുണ്ട്.ഈ മൊഴി പകർപ്പിൽ ശ്രീകലയുടെ ഇടപെടലിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
14 കാരിയുടെ കൂട്ടുകാരിയുമായും ശ്രീകല കാര്യമായ അടുപ്പം സൂക്ഷിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലുണ്ടായ വഴിത്തിരിവാണ് പെൺകുട്ടിയുടെ കൂട്ടുകാരിയിലേയ്ക്കും അന്വേഷണം എത്താൻകാരണം. തങ്ങളോടുള്ളതിനേക്കാൾ അടുപ്പം മകൾ ശ്രീകലയോട് പ്രകടിപ്പിച്ചിരുതായും ഇതിൽ ഭയപ്പെട്ടിരുന്നതായും കട്ടുകാരിയുടെ മാതാപിതാക്കൾ അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
തന്റെ പകുതി പ്രായം പോലുമില്ലാത്ത പെൺകുട്ടികളെ, താൻ പറയുന്നത് മാത്രം അനുസരിക്കാൻ പാകത്തിൽ മാറ്റിയെടുക്കുന്ന ശ്രീകലടച്ച് മാതാപിതാക്കൾക്കൊപ്പം അന്വേഷകസംഘത്തെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കുട്ടികളെ ഇവർ എങ്ങിനെയെല്ലാം സ്വാധീനിച്ചു എന്നറിയുന്നതിനുള്ള നീക്കത്തിലാണിപ്പോൾ അന്വേഷക സംഘം.
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മാത്രമാണ് മൊഴി നൽകിയതിനെക്കുറിച്ച് പെൺകുട്ടി പൊലീസിനോട് പ്രതികരിച്ചിട്ടുള്ളത്.ഇടുക്കി ഡിവൈഎസ്പി ഫ്രാൻസീസ്് ഷെൽബിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പെൺകുട്ടി നൽകിയ മൊഴി വ്യാജമായിരുന്നെന്ന് സ്ഥിരീകരിച്ചത്.
തുടർന്നാണ് ഗ്രൗരമമേറിയ വിഷയത്തിൽ,പെൺകുട്ടിയെക്കൊണ്ട് തെറ്റായ മൊഴി നൽകിച്ചതിന്റെ പേരിൽ ശ്രീകലയ്ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ശ്രീകലയുടെ ഇടപെടൽ പുറത്തുവന്നതോടെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളുമുൾപ്പെടെയുള്ള 5 പേരെ കേസ്സിൽ നിന്നൊഴുവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അന്വേഷക സംഘം മേധാവികൂടിയായ ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയുടെ തന്ത്രപരമായ ഇടപെടലുകളാണ് ബലാൽസംഘകേസിൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരാൻ കാരണം.കേസിന്റെ പ്രാഥമീക ഘട്ടത്തിൽ പ്രതിപട്ടികയിലായ യുവാക്കളും ഇവരുടെ കുടംബാംഗങ്ങളും അപമാനം സഹിക്കാനാവാതെ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുതുടങ്ങിയ അവസരത്തിലാണ് പൊലീസ് സംഭവത്തിനുപിന്നിലെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്.
ശ്രീകലയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന് നാലുമാസത്തെ പഴക്കം മാത്രമാണുള്ളതെന്നും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടിയെക്കൊണ്ട് എന്തും ചെയ്യിക്കാൻ കഴിയുന്നരത്തിലുള്ള സ്വാധീന ശക്തിയായി ഇവർമാറുകയായിരുന്നെന്നുമാണ് ഉറ്റവരുടെ വിവരണങ്ങളിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുള്ളത്.
ശ്രീകല വാടകയ്ക്കെടുത്ത വീടിനടുത്തു താമസിച്ചുവന്നിരുന്ന കൂട്ടുകാരിയെ കാണാൻ 14 കാരി ഇടയ്ക്കിടെ എത്തിയിരുന്നു. ഈയവസരത്തിലാണ് പെൺകുട്ടിയുമായി ശ്രീകല പരിചയത്തിലാവുന്നത്. കുടുംബപശ്ചാത്തലം മനസ്സിലാക്കിയ ശേഷം സഹോദരന് വിവാഹലോചനയുമായി ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. മാന്യമായ ഇടപെടലുകളിലൂടെ വീട്ടുകാരുടെ ഇഷ്ടക്കാരിയായി മാറിയ ശ്രീകല പിന്നീടുള്ള ദിവസങ്ങളിൽ ഇവിടുത്തെ നിത്യസന്ദർശകയായി.
വീട്ടിലെത്തിയിരുന്ന അവസരങ്ങളിൽ ശ്രീകല മകളോട് അതിരുവിട്ട സ്നേഹപ്രകടം നടത്തുന്നത് മാതാപിതാക്കളുടെ ശ്രദ്ധിയിൽപെട്ടിരുന്നു. അടുപ്പം കൂടിയതോടെ കലാമ്മയെന്നാണ് പെൺകുട്ടി ശ്രീകലയെ വിളിച്ചിരുന്നത്. മകളുമായി അടുപ്പം കൂടിവരുന്നത് തിരച്ചറിഞ്ഞ മാതാപിതാക്കൾ ശ്രീകലയെ വീട്ടിൽ വരുന്നതിൽ നിന്നും വിലക്കി.
പെൺ കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ സഹോദരനും അസ്വസ്ഥനായിരുന്നു.ഇ തിനാൽ മാതാപിതാക്കളുടെ തീരുമാനത്തോട് ഇയാളും യോജിപ്പ് പ്രകടിപ്പിച്ചു.വിവാഹാലോചനയുമായി മുന്നോട്ടുപോകേണ്ടതില്ലന്ന് നിർദ്ദേശിച്ചിട്ടും ശ്രീകല ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇടയ്ക്കിടെ പെൺകുട്ടിയുടെ സഹോദരന്റെ മൊബൈലിലേയ്ക്ക് ഇവർ മെസേജുകൾ അച്ചുകൊണ്ടിരുന്നു.ഇതിൽ ചിലതിനെല്ലാം യുവാവ് പ്രതികരിക്കാറുമുണ്ടായിരുന്നു.വിവരമറിഞ്ഞ മതാപിതാക്കൾ യുവാവിനെ താക്കീതുചെയ്തു.ഇതോടെ യുവാവ് ഇവരുടെ മെസേജുകളോടും പ്രതികരിക്കാതായി.
ഇതുംകൂടിയായപ്പോൾ താൻ അപമാനിതയായെന്നുള്ള ശ്രീകലയുടെ ഉള്ളിലെ തോന്നൽ വർദ്ധിച്ചിരിക്കാമെന്നും ഇതിനെത്തുടർന്നുള്ള വൈരാഗ്യത്തിലാവാം പെൺകുട്ടിയെ പലതുംപറഞ്ഞ് പാട്ടിലാക്കി സഹോദരൻ പ്രതിയാകത്തക്കവണ്ണം മൊഴി നൽകിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
മറുനാടന് മലയാളി ലേഖകന്.