കാഞ്ഞിരപ്പള്ളി: കാർഷിക സാമൂഹ്യ സാമുദായിക മേഖലകളിലെ സേവനങ്ങൾക്കും ഇടപെടലുകൾക്കുമുള്ള സമഗ്രശ്രേഷ്ഠ പുരസ്‌കാരം നേടിയ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യനെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന മികവ്-2017 സമ്മേളനത്തിൽ ബിഷപ് മാർ മാത്യു അറയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ അഡ്വ.പി.എ.ഷെമീർ, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമരായ സോഫി ജോസഫ്, മറിയാമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം, ആശ ജോയി എന്നിവർ സംസാരിച്ചു.