- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് അജപാലകന്റെ കടമ; ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാൻ ശ്രമം; പാലാ ബിഷപ്പിനെ അവഹേളിക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപത
കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത. അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും തനിക്കേൽപ്പിക്കപ്പെട്ടിരിക്കുന്നവരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതും ഉത്തരവാദിത്വബോധമുള്ള അജപാലകന്റെ കടമയാണ്. പാലാ ബിഷപ്പിനെ അവഹേളിക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പ്രസ്താവനയിൽ വ്യക്തമാക്കി.
ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് ചേരുന്നതല്ല. ഒരു സമുദായത്തെയും മതവിഭാഗത്തെയും അപകീർത്തിപ്പെടുത്താതെ സംഘടിത സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളെക്കുറിച്ച് സൂചന നൽകി എന്നതിന്റെ പേരിൽ മതസ്പർദ്ധയ്ക്ക് കാരണക്കാരനാക്കി കല്ലറങ്ങാട്ട് പിതാവിനെ ചിത്രീകരിക്കുന്നത് ഗൂഢതാല്പര്യങ്ങളുടെ സൃഷ്ടിയാണ്.
അനാവശ്യമായ മാധ്യമ വിചാരണയിലൂടെയും സംഘടിത നീക്കങ്ങളിലൂടെയും അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയും സഭയെയും അവഹേളിക്കുവാനുള്ള നീക്കങ്ങളിൽ നിന്നും തത്പരകക്ഷികൾ പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത ആവശ്യപ്പെട്ടു.
അഭിവന്ദ്യ പിതാവ് ഉന്നയിച്ച വിഷയങ്ങളുടെ ഗൗരവം തമസ്കരിച്ച് വിവാദം സൃഷ്ടിക്കുന്നവർ കേരളത്തിന്റെ മതസൗഹാർദ്ദത്തെയും സാമുദായിക ഐക്യത്തെയും തകർക്കുന്ന അപകടത്തിലേയ്ക്കാണ് നാടിനെ എത്തിക്കുന്നത്. ആശങ്കകളെ ദൂരീകരിക്കുകയും യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന ചർച്ചകൾക്ക് പകരം സത്യത്തിനു പുറംതിരിഞ്ഞുനിന്നുകൊണ്ട് വിവാദമുണ്ടാക്കി അത് ആളിക്കത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്നും നിക്ഷിപ്ത താൽപര്യക്കാർ പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത വൈദിക പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളുമാരായ ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ രൂപതയിൽ നിന്നുള്ള വൈദികരുടെ പ്രതിനിധിസംഘം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ചു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, രൂപതാ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ സന്ദർശനത്തിന്റെ തുടർച്ചയായാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള വിവിധ പ്രതിനിധിസംഘങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിക്കുന്നത്.
പാല രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാളുമാരായ ഫാ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് തടത്തിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രൊക്യുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവരുമായും പ്രതിനിധിസംഘം ആശയവിനിമയം നടത്തി കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാർഢ്യം അറിയിച്ചു.
കത്തീദ്രൽ വികാരി ആർച്ച്പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, വിവിധ ഫൊറോന വികാരിമാരെ പ്രതിനിധീകരിച്ച് ഫാ. ജോസ് മാത്യു പറപ്പള്ളിൽ, ഫാ. തോമസ് മുണ്ടിയാനിക്കൽ, ഫാ. വർഗീസ് പുതുപ്പറമ്പിൽ എന്നിവർക്കൊപ്പം ഫാ. ജോസഫ് കുഴിക്കാട്ട്, ഫാ. ജോസ് മാറാമറ്റം, ഫാ.മാർട്ടിൻ വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഫാ. ഫിലിപ്പ് വട്ടയത്തിൽ, ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ. ഫാ. ജസ്റ്റിൻ മ
മറുനാടന് മലയാളി ബ്യൂറോ