- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലൈവിക്ക് ശേഷം ഇന്ദിരയാവാൻ കങ്കണ റനൗട്ട്; ചിത്രം ജീവചരിത്രത്തെ അല്ല കാലഘട്ടത്തെ ആസ്പദമാക്കിയെന്ന് കങ്കണ; ചിത്രത്തിന് പിന്നിൽ രാഷ്ട്രീയ ലാക്കെന്ന് ആരോപണം; പ്രഖ്യാപനത്തിൽ തന്നെ ചിത്രം വിവാദത്തിലേക്ക്
മുംബൈ: തലൈവിക്ക് ശേഷം ഇന്ദിരാഗാന്ധിയായി വേഷമിടാൻ ഒരുങ്ങി നടി കങ്കണ റനൗട്ട്.ഓപ്പറേഷൻ ബ്ലൂസ്റ്റാർ, അടിയന്തരാവസ്ഥ തുടങ്ങിയവ സിനിമയിൽ പരാമർശിക്കും. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാർജി ദേശായി, ലാൽ ബഹാദൂർ ശാസ്ത്രി തുടങ്ങിയവരും കഥാപാത്രങ്ങളാകും. ഇന്ദിരാ ഗാന്ധിയായി വേഷമിട്ട പഴയ ഫോട്ടോയും അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
സിനിമ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ളതല്ലെന്നും ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതും ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതുമാണെന്നും നടി അവകാശപ്പെട്ടു.കങ്കണയ്ക്ക് പുറമെ ചിത്രത്തിൽ നിരവധി പ്രമുഖ നടന്മാരും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ സുഹൃത്തുകൂടിയായ സായ് കബീറിനൊപ്പം ഒരു പൊളിറ്റിക്കൽ ഡ്രാമക്കായി ഒരുങ്ങുകയാണെന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്. കങ്കണയുടെ മണികർണിക ഫിലിംസ് ആണു നിർമ്മാണം.
അതേസമയം, കടുത്ത ബിജെപി ചായ്വു പുലർത്തി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കന്മാരെ ആക്ഷേപിക്കാറുള്ള കങ്കണയുടെ വേഷം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്നു വിമർശനം ഉയർന്നു.നടിയുടെ രാഷ്ട്രീയ നിലപാടുകളുടെ പശ്ചാത്തലത്തിൽ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണയെത്തുന്ന 'തലൈവി' എന്ന ജീവചരിത്രസിനിമ റിലീസിനൊരുങ്ങുകയാണ്.