- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം നാണക്കേട്; ദു: ഖകരവും അന്യായവും എന്ന് കങ്കണ; അടുത്ത പോസ്റ്റിൽ ഇന്ദിര ഗാന്ധിയെ ഓർത്ത് സ്വേച്ഛാധിപത്യമാണ് നല്ലതെന്നും താരം
മുംബൈ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി നടി കങ്കണ റണൗത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഃഖകരവുമാണെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമാണ്. ഇങ്ങനെയാവണമെന്നാഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി.
അടുത്ത പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും നടി ഓർത്തു. രാജ്യത്തിന്റെ ധർമ്മ ബോധം ഉറങ്ങിക്കിടക്കുന്ന അവസ്ഥയിൽ സ്വേച്ഛാധിപത്യമാണ് നല്ലതെന്ന് ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയ്ക്കൊപ്പം നടി കുറിച്ചു. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ ഇന്ന് പിറന്നാളാസംശകളും നടി നേർന്നു.
അതേസമയം മറ്റ് ബോളിവുഡ് താരങ്ങളായ തപ്സി പന്നു, സോനു സൂദ്, റിച്ച ഛദ്ദ തുടങ്ങിയവർ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ അനുകൂലിച്ച് കൊണ്ട് രംഗത്തു വന്നു.
മറുനാടന് മലയാളി ബ്യൂറോ