- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഭവത്തിന്റെ വെളിച്ചത്തിൽ വിവാദ പ്രസ്താവ തിരുത്തി കങ്കണ; കോവിഡ് വെറും ജലദോഷപ്പനിയല്ല, രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണം; തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായത് കോവിഡാനന്തരമെന്നും കങ്കണ
മുംബൈ: കോവിഡ് വെറും ജലദോഷപ്പനിയാണെന്ന തന്റെതന്നെ പ്രസ്താവ തിരുത്തി ചലച്ചിത്ര താരം കങ്കണ. കോവിഡ് രോഗം ഭേദമായതിന് ശേഷം അനുഭവപ്പെട്ട ശാരീരിക അവശതകളെത്തുടർന്നാണ് കങ്കണ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ അഭിപ്രായം.
കോവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാൽ രോഗം ഭേദമാകുന്ന ഘട്ടത്തിൽ എനിക്കുണ്ടായ അനുഭവങ്ങൾ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു,' കങ്കണ പറയുന്നു.
നേരത്തെ കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്നും കാര്യമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി കങ്കണ രംഗത്തെത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.അന്ന് പക്ഷെ താരത്തിന് കോവിഡ് ബാധിച്ചിരുന്നില്ല. സമീപകാലത്താണ് കങ്കണയ്ക്ക് കോവിഡ് ബാധിക്കുന്നത്. എന്നാൽ അപ്പോഴും നിലപാട് മാറ്റാൻ അവർ തയ്യാറായില്ല.എന്നാൽ രോഗാനന്തരം ഉണ്ടായ ബുദ്ധിമുട്ടുകളിലാണ് താരം ഇത്തരത്തിൽ പ്രസ്താവന തിരുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ