അമലാ പോളിനും അമലാ പോളിനും ഫഹദ് ഫാസിലിനും സുപരേഷ് ഗോപിക്കും പിന്നാലെ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് തട്ടിപ്പ് നടത്തിയ കന്നഡ താരവും നിയമ കുരുക്കിൽ ആറു കോടി വിലവരുന്ന ലംബോർഗിനി കാർ രജിസ്റ്റർ ചെയ്ത് വിവാദ്തതിലായിരിക്കുന്നത് കന്നഡ സിനിമയിലെ യുവതാരമായ ദർശനാണ്.

ആറ് കോടി രൂപ വില വരുന്ന ലംബോർഗിനി അവെന്റെദർ എസ് റോഡ്സ്റ്റർ എന്ന വാഹനമാണ് ഈ താരം പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ കർണാടക സർക്കാരിന്റെ വാഹന രജിസ്ട്രേഷൻ വിഭാഗം അന്വേഷണം തുടങ്ങി.

ദർശന്റെ ലംബോർഗിനി കർണാടയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ വാഹനവിലയുടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും അടയ്ക്കേണ്ടി വരുമായിരുന്നു. എന്നാൽ വാഹനം പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് ലക്ഷങ്ങളുടെ ലാബമാണ് ദർശൻ ഉണ്ടാക്കിയത്.

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് സംസ്ഥാനത്ത് നികുതി അടയ്ക്കേണ്ടതില്ല. ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. നികുതി വെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെതിരെ കേരളം നടപടി ശക്തമാക്കിയ സാഹര്യത്തിൽ കർണാടകവും നടപടി ശക്തമാക്കിയിരിക്കുകയാണ്. ദർശന്റെ കാർ ഉൾപ്പെടെ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറുകളുടെ പട്ടിക കർണാടക സർക്കാർ തയ്യാറാക്കി.