- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമസ്‌ക്കാരം.. മാന്യ പ്രേക്ഷകർക്ക് കണ്ണാടിയിലേക്ക് വീണ്ടും സ്വാഗതം! ഏഷ്യാനെറ്റ് ന്യൂസിൽ 'കണ്ണാടി' വീണ്ടും സംപ്രേഷണം തുടങ്ങി; രോഗമുക്തി നേടിയ ടി എൻ ഗോപകുമാർ വീണ്ടും സജീവ മാദ്ധ്യമപ്രവർത്തനത്തിൽ
തിരുവനന്തപുരം: 'നമസ്‌ക്കാരം മാന്യ പ്രേക്ഷകർക്ക് കണ്ണാടിയിലേക്ക് വീണ്ടും സ്വാഗതം'. മലയാളി പ്രേക്ഷകർക്ക് മുമ്പിൽ ഘനഗാംഭീര്യത്തോടെ ഈ ശബ്ദം മുഴങ്ങിക്കേട്ടത് രണ്ട് പതിറ്റാണ്ടോളമാണ്. ആ ശബ്ദത്തിന്റെ ഉടമയെയും വ്യക്തിത്വത്തെയും എളുപ്പത്തിൽ ആരും മറക്കില്ല. ടിഎൻജി എന്ന സഹപ്രവർത്തകർ സ്‌നേഹത്തോടെ വിളിക്കുന്ന ടി എൻ ഗോപകുമാർ ഒരു ഇടവേളയ്ക്
തിരുവനന്തപുരം: 'നമസ്‌ക്കാരം മാന്യ പ്രേക്ഷകർക്ക് കണ്ണാടിയിലേക്ക് വീണ്ടും സ്വാഗതം'. മലയാളി പ്രേക്ഷകർക്ക് മുമ്പിൽ ഘനഗാംഭീര്യത്തോടെ ഈ ശബ്ദം മുഴങ്ങിക്കേട്ടത് രണ്ട് പതിറ്റാണ്ടോളമാണ്. ആ ശബ്ദത്തിന്റെ ഉടമയെയും വ്യക്തിത്വത്തെയും എളുപ്പത്തിൽ ആരും മറക്കില്ല. ടിഎൻജി എന്ന സഹപ്രവർത്തകർ സ്‌നേഹത്തോടെ വിളിക്കുന്ന ടി എൻ ഗോപകുമാർ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാദ്ധ്യമരംഗത്ത് സജീവമാകുകയാണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട, കണ്ണാടി എന്ന സാമൂഹ്യപ്രസ്‌ക്തമായ തന്റെ പരിപാടിയുമായാണ് ടി എൻ ഗോപകുമാറിന്റെ രണ്ടാം വരവ്. പരിപാടിയുടെ സംപ്രേഷണം വീണ്ടും ആരംഭിച്ചു.
ഏഷ്യാനെറ്റ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ഇൻ ചീഫ് ആയ ടി.എൻ. ഗോപകുമാർ രോഗബാധിതനായി ചികിൽസയിൽ ആയതോടെയാണ് മാസങ്ങൾക്കുമുമ്പ് കണ്ണാടി നിർത്തിയത്. മലയാളം ചാനൽ രംഗത്ത് തന്നെ ഏറ്റവും പഴക്കം ചെന്ന പരിപാടിയിൽ ഒന്നായിരുന്നു ഇത്. ടി എൻ ഗോപകുമാറിന് പകരം വെക്കാൻ ഒരു വ്യക്തിത്വം മലയാളം ചാനൽ രംഗത്ത് ഇല്ലാത്തതിനാൽ പകരക്കാരെ വച്ച് ഭാഗ്യപരീക്ഷണത്തിന് ചാനൽ അധികൃതരും തയ്യാറായില്ല. ടിഎൻജി എന്ന മൂന്നക്ഷരത്തോടുള്ള ബഹുമാനം തന്നെയായിരുന്നു ഇതിന് കാരണം.
രോഗാവസ്ഥയിൽ നിന്നും മുക്തനായി അദ്ദേഹം ഓഫീസിൽ തിരിച്ചെത്തിയതോടെ കണ്ണാടി വീണ്ടും പുനരാരംഭിച്ചു. നിരവധി സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധ കൊണ്ടുവരികയും ചെയ്ത പരിപാടിയാണ് പ്രതിവാര പരിപാടിയായ കണ്ണാടി. ടി എൻജിയുടെ പ്രത്യേക അവതരണവും സാമൂഹ്യ ഇടപെടലും ഈ പരിപാടിയിലൂടെ മലയാളികൾ മൊത്തം കണ്ടു. അതുകൊണ്ട് തന്നെ നിരവധി പരിപാടികളും കണ്ണാടി നേടിയിട്ടുണ്ട്.
പല വ്യക്തികൾക്കും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ തകർച്ചയിൽ പ്രേക്ഷക പിന്തുണയോടെ സഹായമാകാനും കണ്ണാടിക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെ സാമൂഹ്യപ്രവർത്തന രംഗത്ത് ഏറെ ശ്രദ്ധ നേടിയ പരിപാടിയിലൂടെ ടി എൻജി വീണ്ടും മാദ്ധ്യമരംഗത്ത് സജീവമാകുമ്പോൾ എഡിറ്റോറിയൽ ടീം വളരെ സന്തോഷത്തിലാണ്. കാരണം മലയാളം ദൃശ്യമാദ്ധ്യമ രംഗത്ത് അദ്ദേഹത്തോടൊപ്പം അനുഭവപരിചയമുള്ള മറ്റൊരാൾ ഇന്നില്ലെന്നത് തന്നെയാണത്.
ഏഷ്യാനെറ്റ് തുടങ്ങിയപ്പോൾ ആരംഭിച്ച പരിപാടി ആദ്യം ചെയ്തിരുന്നത് അന്തരിച്ച മാദ്ധ്യമപ്രവർത്തകനായ കെ ജയചന്ദ്രനായിരുന്നു. അദ്ദേഹത്തിന് ശേഷമാണ് ടി എൻ ഗോപകുമാർ കണ്ണാടിയുടെ അവതാരകൻ ആകുന്നത്. രണ്ടരപതിറ്റാണ്ടിനിടെ കേരളത്തിൽ സംഭവിച്ച സാമൂഹിക മാറ്റങ്ങളെ കുറിച്ച് അറിയാൻ ഇന്നും കണ്ണാടി കണ്ടാൽ മതിയാകും. ഇന്ന് പുതിയ കാലത്തിൽ കണ്ണാടി വരുമ്പോൾ അടിസ്ഥാന തത്വങ്ങളിൽ നിന്നും മാറാൻ ടി എൻ ഗോപകുമാർ തയ്യാറല്ല.
വിഷയങ്ങളൊക്കെ അതേപടി തന്നെയായിരിക്കുമെന്ന് പറയുന്ന അദ്ദേഹം ഇക്കാര്യത്തിൽ ഫോക്കസിങ് ഏരിയയിൽ മാത്രമാണ് മാറ്റമുള്ളതെന്നാണ് പറയുന്നത്. പണ്ട് പ്രാധാന്യം നൽകിയ പലതിനും ഇന്ന് അത്ര പ്രാധാന്യം നൽകേണ്ടതില്ലെന്നും ടി എൻ ഗോപകുമാർ പറയുന്നു. ടി.എൻ. ഗോപകുമാറിന്റെ അഭാവത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററാക്കിയിരുന്നു. ടി എൻ ഗോപകുമാർ തിരികെ എത്തുമ്പോളും എം ജി രാധാകൃഷ്ണൻ തൽസ്ഥാനത്ത് തുടരന്നുണ്ട്.