- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലെ വീടുവരെ കണ്ണന്താനവുമായി കുമ്മനത്തിന്റെ റോഡ് ഷോ; ബിഷപ്പിനെ എത്തിച്ച് സ്വീകരണം; മന്ത്രി എംഎം മണിയേയും കേന്ദ്രമന്ത്രിയെ പുകഴ്ത്താൻ കൊണ്ടു വരും; കണ്ണൂരും തിരുവനന്തപുരത്തും അത്യുഗ്രൻ പരിപാടികൾ; അമിത് ഷാ വടിയെടുത്തപ്പോൾ കേന്ദ്രമന്ത്രിയെ ബിജെപിക്കാർ തിരിച്ചറിയുന്നത് ഇങ്ങനെ
കൊച്ചി: കേന്ദ്രമന്ത്രിയായി ചുമതയേറ്റ ശേഷം കേരളത്തിലെത്തുന്ന അൽഫോൻസ് കണ്ണന്താനത്തിന് ബിജെപി സംസ്ഥാന ഘടകം സ്വീകരണം ഒരുക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ക്രൈസ്തവ വോട്ടു ബാങ്ക് ആകർഷിക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേരള ഘടകം ആഘോഷമൊന്നും നടത്തിയിരുന്നില്ല. സംസ്ഥാന കമ്മറ്റി ഓഫീസിൽ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ ടിവി പോലും ഓൺ ചെയ്തില്ല. ഇതിൽ കേന്ദ്ര നേതൃത്വം അതൃപ്തരായിരുന്നു. ഇത് മനസ്സിലാക്കിയാണ് കേരള ഘടകം സ്വീകരണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് ബിജെപി കേരളാ ഘടകം വൻ സ്വീകരണമാണ് ഒരുക്കുന്നത്. രാവിലെ 9.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സ്വീകരിക്കും. സംസ്ഥാന ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ എന്നിവരും മന്ത്രിയെ സ്വീകരിക്കാനെത്തും. തുടർന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി
കൊച്ചി: കേന്ദ്രമന്ത്രിയായി ചുമതയേറ്റ ശേഷം കേരളത്തിലെത്തുന്ന അൽഫോൻസ് കണ്ണന്താനത്തിന് ബിജെപി സംസ്ഥാന ഘടകം സ്വീകരണം ഒരുക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ക്രൈസ്തവ വോട്ടു ബാങ്ക് ആകർഷിക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേരള ഘടകം ആഘോഷമൊന്നും നടത്തിയിരുന്നില്ല. സംസ്ഥാന കമ്മറ്റി ഓഫീസിൽ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ ടിവി പോലും ഓൺ ചെയ്തില്ല. ഇതിൽ കേന്ദ്ര നേതൃത്വം അതൃപ്തരായിരുന്നു. ഇത് മനസ്സിലാക്കിയാണ് കേരള ഘടകം സ്വീകരണത്തിന് തയ്യാറെടുക്കുന്നത്.
മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് ബിജെപി കേരളാ ഘടകം വൻ സ്വീകരണമാണ് ഒരുക്കുന്നത്. രാവിലെ 9.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സ്വീകരിക്കും. സംസ്ഥാന ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ എന്നിവരും മന്ത്രിയെ സ്വീകരിക്കാനെത്തും. തുടർന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സ്വീകരണം നൽകും.
അവിടെ നിന്ന് കോട്ടയം ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി സ്വീകരിച്ച് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടു പോകും.ഉച്ചയക്ക് 1.30 ന് റോഡ് ഷോ ബിജെപി ദേശീയ നിർവാഹക സമിതിയംഗം അഡ്വ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണ് സമാപിക്കുക. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണയോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകിട്ട് തിരുനക്കര ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 15 ന് ജന്മനാട്ടിൽ മന്ത്രിക്ക് കാഞ്ഞിരപ്പള്ളി പൗരാവലി പൗരസ്വീകരണം ഒരുക്കുന്നുണ്ട്. അമൽ ജ്യോതി എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർമാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
വൈദ്യുത മന്ത്രി എംഎം മണി, ആന്റോ ആന്റണി എംപി, പി ജെ ജോസഫ് എംഎൽഎ, എൻ ജയരാജ് എംഎൽഎ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎമാരായ കെ ജെ തോമസ്, ജോർജ്ജ് ജെ മാത്യു, ബിജെപി സംസ്ഥാന-ജില്ലാ നേതാക്കൾ, ഘടകക്ഷി നേതാക്കൾ എന്നിവരും പങ്കെടുക്കും. തുടർന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കൗൺസിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നൽകുന്നുണ്ട്. അന്ന് വൈകിട്ട് മന്ത്രി ഡൽഹിക്ക് മടങ്ങും.