- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തവണ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് 'മാസ്ക്കും സാനിറ്റൈസറുെമാക്കെയായിട്ടാണ്; അന്ന് എല്ലാവർക്കും പരമ പുച്ഛമായിരുന്നു. എന്തുവട്ടാണ് കാണിക്കുന്നെന്ന് ചിന്തിച്ചവരുണ്ട്; അന്ന് പലരും പരിഹസിച്ചു; പ്രതികരിച്ച് അൽഫോൻസ് കണ്ണന്താനം
മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ രാജ്യം ശീലിച്ച് തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ഈ രീതിക്ക് തുടക്കമിട്ട് മാതൃക കാട്ടിയ വ്യക്തിയാണ് അൽഫോൻസ് കണ്ണന്താനം എംപി. എന്നാൽ അന്ന് നേരിട്ടത് തികഞ്ഞ പരിഹാസമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തവണ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് 'മാസ്ക്കും സാനിറ്റൈസറുെമാക്കെയായിട്ടാണ്. അന്ന് എല്ലാവർക്കും പരമ പുച്ഛമായിരുന്നു. എന്തുവട്ടാണ് കാണിക്കുന്നെന്ന് ചിന്തിച്ചവരുണ്ട്.
ഞാൻ എല്ലാവർക്കും സാനിറ്റൈസർ കൊടുക്കുകയും ഹസ്തദാനം ഒഴിവാക്കി നമസ്കാരം പറയുകയുമൊക്കെ ചെയ്തപ്പോൾ അന്ന് പരിഹാസത്തോടെയാണ് എല്ലാവരും കണ്ടത്. എന്നാൽ ഇന്ന് എല്ലാവരും അതുപോലെ ചെയ്യേണ്ടിവരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story