- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണിമാങ്ങ അച്ചാർ
കുഞ്ഞ് മാങ്ങ വെള്ളമില്ലാതെ കല്ലുപ്പ് ചേർത്ത് ,പല തട്ടുകളായി ഇടുക.അടുത്ത 10 മുതൽ 15 ദിവസം വരെ ഉപ്പും മാങ്ങയും വായു കയറാത്ത കുപ്പിയിൽ സൂക്ഷിക്കുക.
ചേരുവകൾ
- മാങ്ങ- 1 കിലോ
- മുളക്‌പൊടി - 4 ടേ.സ്പൂൺ
- കടുക്‌പൊടി- 1 1/2 ടേ.സ്പൂൺ
- ഉലുവപൊടി 1 ടേ.സ്പൂൺ
- കായംപൊടി - 1 ടേ.സ്പൂൺ
- നല്ലെണ്ണ - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം:
എല്ലാ പൊടികളും സംയോജിപ്പിച്ച് കുറഞ്ഞ തീയിൽ ചെറുതായി ചൂടാക്കുക.ഉപ്പുവെള്ളത്തിൽ നിന്ന് മാങ്ങ നീക്കം ചെയ്ത് ചൂടാക്കിയ പൊടികൾ ചേർത്ത് നന്നായി ഇളക്കുക.മാങ്ങ ഇട്ടിരുന്ന ഉപ്പിട്ടവെള്ളം ആവശ്യമെങ്കിൽ ഉപ്പ് ഉണ്ടോയെന്ന് പരിശോധിക്കുക.പിന്നീട് നല്ലെണ്ണ ചൂടാക്കി തണുപ്പിച്ച് മാങ്ങക്കു മുകളിൽ ഒഴിച്ച് വീണ്ടും കുപ്പിയിൽ മൂടി അടുത്ത 10 ദിവസത്തേക്ക് സൂക്ഷിക്കുക. ഇടക്ക് കുപ്പി ഒന്ന് ഇളക്കുക.
മസ്ക്കറ്റില്‍ താമസിക്കുന്ന മലയാളത്തിലെ സുപരിചിതയായ ഒരു പ്രവാസ എഴുത്തുകാരിയാണ് സപ്ന അനു ബി ജോര്‍ജ്. കഥയും കവിതയും കോളങ്ങളും പാചക കുറിപ്പുകളും എഴുതി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സപ്ന മറുനാടനില്‍ എല്ലാ ബുധനാഴ്ചയും പാചക കുറിപ്പുകള്‍ എഴുതുന്നു.