ദുബൈ : കേരളത്തിലെ ദീനീ നവോത്ഥാനത്തിന് വിപ്ലവാത്മകമായ മുന്നേറ്റം കുറിച്ച വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് ഊർജ്ജം നൽകുന്നതിൽ പ്രവാസികൾ വഹിച്ച പങ്ക് വലുതാണെന്ന് യു.എ.ഇ.കെ.എം.സി.സി ജന.സെക്രട്ടറി എളേറ്റിൽ ഇബ്രാഹിം സാഹിബ് പറഞ്ഞു. അഞ്ചാണ്ട് പിന്നിടുന്ന ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാഡമി നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ബ്രൗഷറിന്റെ പ്രകാശന കർമ്മം ദുബൈ ചാപ്റ്റർ പ്രസിഡണ്ട് റസ്സാഖ് ചെറൂണിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേരളത്തിൽ ഇന്ന് കാണുന്ന പ്രതാപങ്ങൾക്കും സമുദായത്തിന്റെ ഉയർച്ചക്കും കാരണം വിദ്യാ സമ്പന്നരായ ഒരു ജനതയെ വളർത്തി എടുത്തു എന്നുള്ളതാണ്. അതിന് തുടക്കം കുറിച്ച മഹാന്മാരിലെ കണ്ണിയാണ് കണ്ണിയത്ത് ഉസ്താദ്. ജിവിതത്തിൽ ഉടനീളം സൂക്ഷമത കാണിച്ച ആ മഹാനുഭാവന്റെ പേരിലുള്ള സ്ഥാപനത്തെ നെഞ്ചേറ്റുന്നതിൽ സമുദായം ശ്രദ്ധാകുലരാ വണമെന്നും എളേറ്റിൽ കൂട്ടിച്ചേർത്തു.ചാപ്റ്റർ പ്രസിഡണ്ട് റസ്സാഖ് ചെറൂണി അധ്യക്ഷത വഹിച്ചു.

ദുബൈ ചാപ്റ്റർ ജന.സെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു. വിഷൻ 2020 കർമ്മ പദ്ധതികൾ ട്രഷറർ സലാം കന്യപ്പാടി വിശദീകരിച്ചു.ഡി.സി.സി ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നിൽകണ്ണിയത്ത് അക്കാഡമി കേന്ദ്ര കമ്മിറ്റി സെക്രട്ടറി മാഹിൻ കേളോട്ട്,മാനേജർ ഇബ്രാഹിം ഫൈസി,കെ.എം.സി.സി നേതാക്കളായ ഹസൈനാർ തോട്ടുംബാഗം,എം.എ മുഹമ്മദ് കുഞ്ഞി,അബ്ദുല്ല ആറങ്ങാടി,മുനീർ ചെർക്കള,ടി.ആർ.ഹനീഫ ,യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് നാസർ മൊഗ്രാൽ,ഇൻകാസ് സെക്രട്ടറി,നൗഷാദ് കന്യപ്പാടി,അജ്മാൻ കാസറഗോഡ്‌കെ ജില്ലാ കെ എം സി സി പ്രസിഡന്റ് അശ്രഫ് നീർച്ചാൽ,ജനറൽ സെക്രട്ടറി ഷാഫി മാർപ്പനടുക്ക,മണ്ഡലം ജനറൽ സെക്രട്ടറി പി.ഡി.നൂറുദ്ധീൻ,ട്രഷറർ ഫൈസൽ പട്ടേൽ ദുബായ് എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം ,
മുഹമ്മദ് പിലാങ്കട്ട,അശ്രഫ് കുക്കംകുടൽ,ജി.എസ് ഇബ്രാഹിം,അബ്ദുല്ല ബെളിഞ്ചം,ഇ.ബി.അഹ്മദ് ,ശംസുദ്ധീൻ പാടലടുക്കം ,സുബൈർ മാങ്ങാട്,അന്താസ് ചെമ്മനാട്,യൂസുഫ് മുക്കൂട്,റഫീഖ് മാങ്ങാട്,റസാഖ് ബദിയടുക്ക ,സിദ്ദീഖ് കൈകമ്പ , സംബന്ധിച്ചു.സെക്രട്ടറി സത്താർ നാരമ്പാടി നന്ദി പറഞ്ഞു