- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈസ് ചാനസലറുടെ വീട്ടിലേക്ക് കെ എസ് യുവിന്റെ പ്രതിഷേധ മാർച്ച്; തലശ്ശേരി എംഎൽഎ ഷംസീറിന്റെ ഭാര്യയ്ക്ക് വേണ്ടിയുള്ള കണ്ണൂർ സർവ്വകലാശാലയിലെ നിയമന നീക്കത്തിൽ പ്രതിഷേധം ശക്തം
കണ്ണൂർ: എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് ഓൺലൈൻ ഇന്റർവ്യു നടത്തി കണ്ണുർ സർവകലാശാലയിൽ നിയമനം നൽകാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണുർ പയ്യാമ്പലത്ത് കണ്ണുർ സർവ്വകലാശാല വൈസ് ചാൻസർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വസതി കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലാണ് ഇരുപതോളം വരുന്ന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.വി സിയുടെ വീടിന് മുൻപിലെ ഗേറ്റിന് മുൻപിൽ കൂട്ടം കൂടിയിരുന്ന പ്രവർത്തകർ ഏറെ നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറി വരാന്തയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന പൊലിസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കിയതിനു ശേഷം പൊലിസ് വാഹനത്തിൽ അറസ്റ്റു ചെയ്തു കൊണ്ടുപോയി. നേരത്തെ കണ്ണുർ സർവ്വകലാശാലയിൽ തലശേരി എംഎൽഎയായ എൻ.ഷംസീറിനു പിൻവാതിൽ നിയമനം ഹൈക്കോടതി തടഞ്ഞിരുന്നു ഇതിനു ശേഷമാണ് വീണ്ടും പിൻവാതിൽ നിയമനം നടത്താൻ സർവ്വകലാശാല അധികൃതർ തീരുമാനിച്ചത്. ഇന്ന് രാവിലെയായിരുന്നു ഓൺലൈൻ ഇന്റർവ്യൂ നിശ്ചയിച്ചിരുന്നത്.സംഭവ സമയത്ത് വി സി വിട്ടിലുണ്ടായിരുന്നു.
ഇതിനിടെകണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ധ്യതിപ്പെട്ട് ബന്ധുനിയമനം നടത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റെടുക്കേണ്ടുന്ന ചുരുങ്ങിയ കാലയളവിനിടയിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ധ്യതിപ്പെട്ട് ഭരണകക്ഷി നേതാവിന്റെ ഭാര്യയെ ആക്കാഡമിക് സ്റ്റാഫ് കോളേജിൽ നിയമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
കുറച്ച് കാലങ്ങൾക്ക് മുൻപ് ഇതേ വ്യക്തിയെ തന്നെ താൽക്കാലിക അദ്ധ്യാപികയായി സർവ്വകലാശാല പഠനവകുപ്പിലേക്ക് ക്രമരഹിതമായി നിയമിക്കുവാൻ വൈസ് ചാൻസിലർ കൂട്ടുനിന്നപ്പോൾ ഹൈക്കോടതി വിധി മൂലം നിയമനം നൽകുവാൻ സാധിച്ചിരുന്നില്ല എന്ന വസ്തുത നിലനില്ക്കുകയാണ്. കാലിക്കറ്റ്, കാലടി, കേരള സർവ്വകലാശാലകളിൽ നടത്തിയത് പോലെ വീണ്ടും ഭരണകക്ഷി നേതാക്കളുടെ കുടുംബക്കാർക്ക് വേണ്ടി ബന്ധുനിയമനം നടത്തുവാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതും പ്രസ്തുത നിയമന കാര്യങ്ങൾ നിർത്തിവെക്കുവാനുമുള്ള നടപടികൾ കൈക്കൊള്ളുവാൻ വൈസ് ചാൻസിലർ തന്നെ തയ്യാറാകേണ്ടതുമാണ്.
കണ്ണൂർ സർവകലാശാല ആക്കാഡമിക് സ്റ്റാഫ് കോളേജിൽ അദ്ധ്യാപക നിയമനത്തിനു സർവ്വകലാശാല ക്രമരഹിതമായി തിടുക്കപ്പെട്ട് ഇപ്പോൾ വീണ്ടും നടപടി സ്വീകരിക്കുകയാണ്. ആകെ ലഭിച്ച അപേക്ഷയിൽനിന്നും 30പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തതിന്റെ ഭാഗമായി ഇന്നും നാളെയും ഓൺലൈൻ ആയി ഇന്റർവ്യൂ നടത്തുവാനാണ് സർവ്വകലാശാല അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുന്നത് മൂലം സർവ്വകലാശാലയിലെ പ്ലാൻ ഫണ്ട് പോലും തിരിച്ചെടുക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ ഇന്റർവ്യൂ നടത്തി ഭരണകക്ഷി നേതാവിന്റെ ഭാര്യക്ക് നിയമനം നല്കാൻ വൈസ് ചാൻസലർ ചട്ടവിരുദ്ധമായി കൂട്ട് നില്ക്കുന്നത് ശരിയല്ലെന്നും ധാർമ്മികമായും തത്വദീക്ഷയോട് കൂടിയും മാത്രമേ ഇത്തരം നിയമനങ്ങൾ നടത്താൻ അധികൃതർ ശ്രമിക്കേണ്ടത് എന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.